കാസര്‍ഗോഡ്: മഞ്ചേശ്വരം ഉപതെരഞ്ഞെടുപ്പില്‍ വോട്ടെടുപ്പ് പ്രക്രിയ പൂര്‍ണമായും വീഡിയോയില്‍ പകര്‍ത്തും. ലോക്സഭാ തെരഞ്ഞെടുപ്പില്‍ കാസര്‍ഗോഡ് ജില്ലയിലെ പലയിടത്തും കള്ളവോട്ടുകള്‍ വ്യാപകമായി നടന്നതായി കണ്ടെത്തിയിരുന്നു. ഈ സാഹചര്യത്തിലാണ് വോട്ടെടുപ്പ് പൂര്‍ണമായും വീഡിയോ റെക്കോര്‍ഡ് ചെയ്യാന്‍ ജില്ലാ ഭരണകൂടം തീരുമാനിച്ചത്.മണ്ഡലത്തിലെ മുഴുന്‍ ബൂത്തുകളിലെയും വോട്ടെടുപ്പ് വീഡിയോ റെക്കോര്‍ഡ് ചെയ്യാനുള്ള സൗകര്യം സജ്ജമാക്കുമെന്ന് ജില്ലാ കളക്ടര്‍ അറിയിച്ചു.