ദക്ഷിണേന്ത്യന്‍ ഡിജിപിമാരുടെ യോഗം കേരളത്തില്‍

201

തിരുവനന്തപുരം: ദക്ഷിണേന്ത്യന്‍ ഡിജിപിമാരുടെ യോഗം കേരളത്തില്‍ നടക്കുമെന്ന് സംസ്ഥാന പോലീസ് മേധാവി ലോക്നാഥ് ബെഹ്റ അറിയിച്ചു. ഈ മാസം 30 നാണ് ദക്ഷിണേന്ത്യന്‍ ഡിജിപിമാര്‍ തിരുവനന്തപുരത്ത് യോഗം ചേരുന്നത്. പ്രധാനമന്ത്രി നരേന്ദ്ര മോദി വിളിച്ചു ചേര്‍ക്കുന്ന ഡിജിപിമാരുടെ യോഗത്തിനു മുന്നോടിയായാണ് ഈ യോഗം. തീരദേശ സുരക്ഷ, കുറ്റാന്വേഷണത്തിലെ പരസ്പര സഹകരണംമാവോയിസ്റ്റ് ഭീഷണി എന്നിവ യോഗത്തില്‍ ചര്‍ച്ച ചെയും.

NO COMMENTS