കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ നിര്‍മാതാവ് ലിബര്‍ട്ടി ബഷീറിന്‍റെ മൊഴിയെടുത്തു. ആലുവ പൊലീസ് ക്ലബില്‍വെച്ചാണ് ബഷീറിന്‍റെ മൊഴിയെടുത്തത്. തന്റെ കൈയിലുള്ള എല്ലാ തെളിവുകളും അന്വേഷണസംഘത്തിന് കൈമാറിയെന്ന് ലിബര്‍ട്ടി ബഷീര്‍ പറഞ്ഞു. ദിലീപിന്‍റെ കുടുംബബന്ധങ്ങളെ കുറിച്ച് അറിയാവുന്ന കാര്യങ്ങളൊക്കെ പറഞ്ഞെന്നും സംവിധായകന്‍ ശ്രീകുമാറുമായുള്ള തര്‍ക്ക വിഷയങ്ങളും അന്വേഷണസംഘത്തെ അറിയിച്ചെന്നും ബഷീര്‍ അറിയിച്ചു.