കണ്ണൂര്‍: കണ്ണൂരില്‍ ആര്‍എസ്എസ് പ്രവര്‍ത്തകന്‍ ചൂരക്കാട്ട് ബിജുവിനെ കൊലപ്പെടുത്തിയ അക്രമി സംഘത്തെ തിരിച്ചറിഞ്ഞു. കൊലപാതകം നടത്തിയത് രാമന്തളി സ്വദേശി റിനീഷിന്റെ നേതൃത്വത്തിലുള്ള സംഘം. അക്രമി സംഘത്തിലെ ഏഴ് പ്രതികളെയും തിരിച്ചറിഞ്ഞിട്ടുണ്ട. അക്രമി സംഗത്തിലെ ഒരാളടക്കം മൂന്ന് പേര്‍ പോലീസ് കസ്റ്റഡിയിലലുണ്ട്. പ്രതികള്‍ സഞ്ചരിച്ചിച്ച ഇന്നോവ കാറിന്റെ ഉടമയെയായ രാമന്തളി സ്വദേശി ബിനോയിയെ രാവിലെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. ബിനോയിയുടെ ഇന്നോവാ കാറആണ് സംഘം കൊലപാതകത്തിനായി ഉപയോഗിച്ചത്. അക്രമി സംഘവുമായി ബന്ധമുള്ള ജിജേഷാണ് ഇടനിലക്കാരന്‍ മുഖേന കാര്‍ വാടകയ്‌ക്കെടുത്തത്. ഇയാളും അക്രമി സംഗത്തിലെ ഒരാളും പോലീസ് കസ്റ്റഡിയിലുണ്ട്. പ്രതികള്‍ സഞ്ചരിച്ച വാഹനം പൊലീസ് ഇന്നലെ കണ്ടെടുത്തിരുന്നു. ബിജുവിന്റെ സുഹൃത്ത് രാജേഷിന്റെ പരാതിയില്‍ കണ്ടാലറിയാവുന്ന ഏഴു പേര്‍ക്കെതിരെ പോലീസ് കേസെടുത്തിരുന്നു. രാജേഷ് ഒഴികെ ദൃക്‌സാക്ഷികളാരും മൊഴി നല്‍കാത്തതിനാല്‍, മൊബൈല്‍ ടവറും പ്രദേശത്തെ സിസിടിവി ദൃശ്യങ്ങളും കേന്ദ്രീകരിച്ചാണ് അന്വേഷണം പുരോഗമിക്കുകയാണ്. തളിപ്പറമ്പ് ഡിവൈഎസ്പി കെ വേണുഗോപാലിന്റെ മേല്‍നോട്ടത്തില്‍ മുപ്പതിലധികം വരുന്ന പൊലീസ് സംഘമാണ് കേസ് അന്വേഷിക്കുന്നത്. സംഘര്‍ഷ സാധ്യത കണക്കിലെടുത്ത്, ജില്ലയില്‍ അതീവ സുരക്ഷ ഏര്‍പ്പെടുത്തിയിട്ടുണ്ട്. നേരത്തെ സംഘര്‍ഷങ്ങള്‍ നടന്ന പ്രദേശങ്ങള്‍ പൊലീസ് നിരീക്ഷണത്തിലാണ്.