ഈറോഡ് : രാജ്യത്തിന്റെ എല്ലാ മേഖലകളെയും പ്രതികുലമായി ബാധിച്ച ജി.എസ്.ടി കുപ്പത്തൊട്ടിയിലെറിയണമെന്ന് നടന് കമല്ഹാസന്. പുതിയ രാഷ്ട്രീയ പാര്‍ട്ടിയായ മക്കള്‍ നീതി മയ്യത്തിന്റെ ആഭിമുഖ്യത്തില്‍ സംസ്ഥാനപര്യടനം നടത്തവേഈറോഡ് ജില്ലയില്‍ മാധ്യമപ്രവര്‍ത്തരോട് സംസാരിക്കുകയായിരുന്നു കമല്‍. 500,1000 രൂപയുടെ നോട്ടുകള്‍ നിരോധിക്കാനുള്ള തീരുമാനം നല്ലതായിരുന്നു. എന്നാല്‍ അത് നടപ്പിലാക്കുന്നതില്‍ സര്‍ക്കാറിന് വീഴ്ച സംഭവിച്ചുവെന്ന് കമല്‍ പറഞ്ഞു. യുവാക്കള്‍ കൃഷിയിലേക്ക് തിരിച്ച് വരണമെന്ന് കമല്‍ ആവശ്യപ്പെട്ടു. എന്‍ജിനീയറിങ്ങിലും മെഡിസിനിലും മാത്രം ശ്രദ്ധകേന്ദ്രീകരിക്കുന്ന പ്രവണത യുവാക്കള്‍ ഒഴിവാക്കണം. ഫലഭൂയിഷ്ഠമായ ഭൂമി നിങ്ങള്‍ക്കായി കാത്തിരിക്കുകയാണ്. നൂതനമായ കൃഷിരീതികള്‍ സ്വായത്തമാക്കാന്‍ യുവാക്കള്‍ ശ്രമിക്കണമെന്നും കമല്‍ പറഞ്ഞു. അനിവാര്യമായ മാറ്റത്തിനു പിന്തുണയേകാന്‍ തന്റെ രാഷ്ട്രീയ കക്ഷിയായ മക്കള്‍ നീതി മയ്യത്തിന്റെ പ്രചാരണത്തില്‍ കമല്ഹാസന് ആഹ്വാനം ചെയ്തിരുന്നു. ജനത്തെ സമ്മേളനങ്ങളിലേക്ക് എത്തിക്കുന്നതല്ല, മറിച്ചു താഴേത്തട്ടില്‍ ജനങ്ങളിലേക്ക് എത്തുന്നതിലൂടെയാണു മാറ്റം സാധ്യമാകുകയെന്നു കമല്‍ പറഞ്ഞു.