ന്യൂഡല്‍ഹി : ജസ്റ്റീസ് കെ.എം. ജോസഫിന്റെ നിയമനം സംബന്ധിച്ച് ചേര്‍ന്ന കൊളീജിയം തീരുമാനമാകാതെ പിരിഞ്ഞു ചീഫ് ജസ്റ്റീസ് ദീപക് മിശ്രയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന കൊളീജിയം ഒരു മണിക്കൂറോളം യോഗം ചേര്‍ന്നെങ്കിലും തീരുമാനമുണ്ടായില്ല. ഉത്തരാഖണ്ഡ് ഹൈക്കോടതി ചീഫ് ജസ്റ്റീസ് കെ.എം. ജോസഫിനെ സുപ്രീംകോടതി ജഡ്ജിയായി ഉയര്‍ത്താനുള്ള ശുപാര്‍ശ കേന്ദ്ര സര്‍ക്കാര്‍ മടക്കിയതു സംബന്ധിച്ച് ചര്‍ച്ച ചെയ്യാന്‍ ഇന്ന് ചേര്‍ന്ന യോഗത്തില്‍ ജസ്റ്റീസുമാരായ ജെ. ചെലമേശ്വര്‍, രഞ്ജന്‍ ഗോഗോയി, മധന്‍ ബി. ലോകുര്‍, കുര്യന് ജോസഫ് എന്നിവര്‍ പങ്കെടുത്തു. കൂടാതെ സുപ്രീം കോടതിയില്‍ പ്രാതിനിധ്യമില്ലെന്ന് കേന്ദ്ര സര്‍ക്കാര്‍ ചൂണ്ടിക്കാട്ടിയ കൊല്‍ക്കത്ത, രാജസ്ഥാന്, തെലുങ്കാന, ആന്ധ്രാപ്രദേശ് ഹൈക്കോടതികളിലെ ജഡ്ജിമാരെ സുപ്രീം കോടതി ജഡ്ജിമാരാക്കാന്‍ ശുപാര്‍ശ ചെയ്യുന്നതു സംബന്ധിച്ചും കൊളീജിയം ചര്‍ച്ച ചെയ്തു