പാലോട് ഐഎംഎ മാലിന്യ പ്ലാന്റിനെതിരെ റവന്യൂ വകുപ്പ്

279

തിരുവനന്തപുരം: പാലോട് ഐഎംഎ മാലിന്യ പ്ലാന്റിനെതിരെ റവന്യൂ വകുപ്പും രംഗത്ത്. സ്ഥലത്ത് പ്ലാന്റ് നിര്‍മ്മാണത്തിന് നിയമ തടസ്സമുണ്ടെന്ന് തഹസില്‍ദാരുടെ റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നു. ആകെയുള്ള 6.80 ഏക്കറില്‍ അഞ്ച് ഏക്കറും പാടമാണെന്നും റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു. ജനവാസമില്ലെന്ന ഐഎംഎ റിപ്പോര്‍ട്ടും റവന്യൂ വകുപ്പ് തള്ളി. രണ്ട് പട്ടികജാതി കോളനികളും 40 കുടുംബങ്ങളും പ്രദേശത്ത് വസിക്കുന്നുണ്ടെന്നും, കണ്ടല്‍ക്കാടും നീരുറവകളുമുള്ള പരിസ്ഥിതി പ്രാധാന്യമുള്ള പ്രദേശമാണിതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

NO COMMENTS