കേരളാ ബ്ലാസ്റ്റേഴ്സിന് തോല്‍വി

204

ന്യൂഡല്‍ഹി• ആതിഥേയരായ ഡല്‍ഹി ഡൈനാമോസ് എതിരില്ലാത്ത രണ്ടു ഗോളുകള്‍ക്കാണ് ബ്ലാസ്റ്റേഴ്സിനെ മുക്കിയത്. ഗോള്‍രഹിതമായ ആദ്യപകുതിക്ക് ശേഷം രണ്ടാം പകുതിയിലായിരുന്നു ബ്ലാസ്റ്റേഴ്സിന്റെ നെഞ്ച് തുളച്ച ഗോളുകള്‍. ആദ്യപകുതിയില്‍ ഭേദപ്പെട്ട പ്രകടനം കാഴ്ചവച്ച ബ്ലാസ്റ്റേഴ്സ് രണ്ടാം പകുതിയില്‍ നാലു മിനിറ്റിനിടെ രണ്ടു ഗോളുകള്‍ വഴങ്ങിയാണ് തോല്‍വിയേറ്റുവാങ്ങിയത്. വിജയികള്‍ക്കായി കീന്‍ ലൂയിസ് (56), മാഴ്സലീഞ്ഞോ (60) എന്നിവര്‍ ഗോള്‍ നേടി. വിജയത്തോടെ എട്ടു മല്‍സരങ്ങളില്‍നിന്ന് 13 പോയിന്റുമായി ഡല്‍ഹി പോയിന്റ് പട്ടികയില്‍ ഒന്നാം സ്ഥാനത്തേക്ക് കയറി. അത്രതന്നെ മല്‍സരങ്ങളില്‍നിന്ന് ഒന്‍പത് പോയിന്റുള്ള ബ്ലാസ്റ്റേഴ്സ് ആരാം സ്ഥാനത്ത് തുടരുന്നു.