മഞ്ഞ ജഴ്‌സിയണിഞ്ഞ ഹൈദരാബാദ്‌ എഫ്‌സി ആദ്യമായി ജേതാക്കളായി.

29

ഇഷ്‌ട ജഴ്‌സിയായ മഞ്ഞയില്ലാതെ പന്തുതട്ടിയ ബ്ലാസ്‌റ്റേഴ്‌സിന്‌ ലക്ഷ്യം നേടാനായില്ല. മഞ്ഞ ജഴ്‌സിയണിഞ്ഞ ഹൈദരാബാദ്‌ എഫ്‌സി ആദ്യമായി ജേതാക്കളായി.നിശ്‌ചിതസമയത്ത്‌ സ്‌കോർ 1–1.അധികസമയത്ത്‌ആരും ഗോളടിച്ചില്ല.ഷൂട്ടൗട്ടിലേക്ക്‌ നീണ്ട ആവേശക രമായ ഫൈനലിൽ 3 -1 നാണ്‌ ഹൈദരാബാദിന്റെ വിജയം. കേരള ബ്ലാസ്‌റ്റേഴ്‌സ്‌ ഐഎസ്‌എൽ ഫുട്‌ബോൾ കിരീടം കൈവിട്ടു. 2014ലും 2016ലും ബ്ലാസ്‌റ്റേഴ്‌സ്‌ ഫൈനലിൽ തോറ്റിരുന്നു.

രണ്ടുതവണ ബ്ലാസ്‌റ്റേഴ്‌സ്‌ ഗോളിന്‌ അടുത്തെത്തി. രണ്ടാം പകുതിയുടെ തുടക്കത്തിൽ ഹൈദരാബാദ്‌ ഉണർന്നു. 68–-ാം മിനിറ്റിൽ മലയാളി താരം കെ പി രാഹുൽ ഗോളടിച്ചു. ഗോളി ലക്ഷ്‌മീകാന്ത്‌ കട്ടിമണിയുടെ പിഴവിൽനിന്നായിരുന്നു ഗോൾ. പത്ത്‌ മിനിറ്റിൽ സഹിൽ ടവേരയുടെ ഗോളിൽ ഹൈദരാബാദ്‌ ഒപ്പമെത്തി.

ബോക്‌സിനുപുറത്തുനിന്നുള്ള തകർപ്പൻ ഷോട്ടിൽ ഐഎസ്‌എലിലെ മികച്ച ഗോൾ പിറന്നു. അധികസമയത്ത്‌ ഇരുടീമുകളും ഗോളി നായി പൊരുതി. ഷൂട്ടൗട്ടിൽ ഭാഗ്യം ഹൈദരാബാദിനൊപ്പമായി. ജേതാക്കൾക്ക്‌ സമ്മാനമായി ആറ്‌ കോടി ലഭിച്ചു. റണ്ണറപ്പിന്‌ മൂന്ന്‌ കോടിയും.

കേരളത്തിൽനിന്നും ഗോവയിലേക്ക്‌ കളി കാണാനുള്ളവരുടെ ഒഴുക്കായിരുന്നു. ഫത്തോർദയിലെ ജവാഹർലാൽ നെഹ്‌റു സ്‌റ്റേഡിയ ത്തിൽ നിറഞ്ഞ ആരാധകരെ തോൽവി നിരാശയിലാഴ്‌ത്തി. കറുപ്പ്‌ ജഴ്‌സിയിലായിരുന്നു ബ്ലാസ്‌റ്റേഴ്‌സ്‌. ആശങ്കകൾക്കൊടുവിൽ ക്യാപ്‌റ്റൻ അഡ്രിയാൻ ലൂണ കളത്തിലിറങ്ങിയെങ്കിലും കപ്പ്‌ നേടിക്കൊടു ക്കാനായില്ല. കേരളത്തിന്റെ സഹൽ അബ്‌ദുൽ സമദ്‌ പരിക്ക്‌മൂലം കളത്തിലിറങ്ങിയില്ല. ആദ്യപകുതിയിൽ ഇരുടീമുകളും ഗോളടിച്ചില്ല.

NO COMMENTS