വീട്ടമ്മയെ കൊലപ്പെടുത്തി ഭര്‍ത്താവ് ജീവനൊടുക്കി.

151

അഞ്ചല്‍: അഞ്ചല്‍ തടിക്കാട് അമൃതാലയത്തില്‍ ജയന്‍ (45)- ലേഖ (39) ദമ്ബതികളാണ് ഇന്ന് രാവിലെ ഏഴ് മണിയോടെമരിച്ച നിലയില്‍ കണ്ടെത്തിയത്. ലേഖയെ കിടപ്പുമുറിയില്‍ കമ്പി വടി കൊണ്ടു തലയ്‌ക്കടിച്ചു കൊലപ്പെടുത്തിയ ശേഷം ജയന്‍ വിഷം കഴിച്ച്‌ ജീവനൊടുക്കിയെന്നാണ് വിവരം. ശാസ്‌ത്രീയ പരിശോധന സംഘം തെളിവെടുക്കാന്‍ എത്തുന്നതിനാല്‍ സംഭവം നടന്ന മുറിയിലേക്ക് പൊലീസ് ആരെയും കടത്തി വിടുന്നില്ല. തെളിവുകള്‍ നഷ്‌ടമാകാതിരിക്കാനാണിത്.

‌ലേഖയുടെ അച്ഛനും അമ്മയും പൊലീസിന് നല്‍കിയ മൊഴി ഇങ്ങനെയാണ്: ഇന്നലെ രാത്രി 10 വരെ വീടിന്റെ താഴത്തെ നിലയില്‍ കുടുംബാംഗങ്ങള്‍ എല്ലാവരും സംസാരിച്ചിരിക്കുകയായിരുന്നു. ഇതിന് ശേഷം ദമ്ബതികള്‍ മുകള്‍ നിലയിലെ കിടപ്പ് മുറിയില്‍ ഉറങ്ങാന്‍ കിടന്നു. ഇരുവരും പുലര്‍ച്ചെ എഴുന്നേല്‍ക്കുന്ന പ്രകൃതക്കാരാണ്. ഏറെ സമയമായിട്ടും കാണാത്തതിനെ തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് മൃതദേഹങ്ങള്‍ കാണുന്നത്. മുറി ചാരിയ നിലയിലായിരുന്നു. ജയന്റെ മൃതദേഹം കിടക്കയിലും ലേഖ നിലത്തും മരിച്ച നിലയിലണ് കണ്ടെത്തിയത്. തലയ്‌ക്കും മുഖത്തുമേറ്റ മുറിവുകളില്‍ നിന്ന് രക്തം വാര്‍ന്നതാകാം മരണകാരണം. മുറിക്കുള്ളില്‍ ഒരു ഇരുമ്ബ് കമ്ബി കിടപ്പുണ്ട്. അര്‍ദ്ധ രാത്രിയോ പുലര്‍ച്ചെയോ മുറിക്കകത്ത് നിന്ന് അസ്വാഭാവികമായി യാതൊന്നും കേട്ടില്ലെന്നും അവര്‍ പറയുന്നു.

തടിക്കാട് പൊടിയാട്ടുവിളയിലെ ക്ഷീരോല്‍പ്പാദക സഹകരണ സംഘത്തിലെ ജീവനക്കാരിയായിരുന്നു ലേഖ. ജയന്‍ ഇതേ ജംഗ്‌ഷനില്‍ സ്വന്തമായി ബാര്‍ബര്‍ ഷോപ്പ് നടത്തുകയാണ്. വയലയില്‍ നിന്ന് ആറ് വര്‍ഷം മുമ്ബാണ് കുടുംബം ഇവിടെ പുതിയ വീട് വച്ചു താമസത്തിനെത്തിയത്. ലേഖയുടെ രണ്ടാം വിവാഹമാണിത്. അടൂര്‍ സ്വദേശിയുമായുള്ള വിവാഹ ബന്ധം നിയമപരമായി വേര്‍പ്പെടുത്തിയ ശേഷമായിരുന്നു വിവാഹം. രണ്ട് കുട്ടികളുണ്ട്. ഇരുവരും ലേഖയുടെ ആദ്യ ബന്ധത്തിലെ കുട്ടികളാണ്. ജയനുമായുള്ള ദാമ്ബത്യത്തില്‍ കുട്ടികളില്ല.

ജയന്‍ അര്‍ബുദ രോഗത്തിന് ചികിത്സയിലായിരുന്നുവെന്ന് സംസാരമുണ്ട്. കൂടെക്കൂടെ ദമ്ബതികള്‍
തിരുവനന്തപുരത്ത് ആശുപത്രിയില്‍ പോകുമായിരുന്നു. എന്നാല്‍, ഇക്കാര്യം മറ്റ് കുടുംബാംഗങ്ങള്‍ സ്ഥിരീകരിച്ചിട്ടില്ല. ഇന്‍ക്വസ്‌റ്റിന് ശേഷം പോസ്‌റ്ര് മോര്‍ട്ടത്തിനായി മ‌ൃതദേഹങ്ങള്‍ വീട്ടില്‍ നിന്ന് പൊലീസ് മാറ്റി.തമിഴ്‌നാട്ടില്‍ സര്‍ക്കാര്‍ സര്‍വീസില്‍ ജോലി ചെയ്യുന്ന ലേഖയുടെ സഹോദരിയും ചേര്‍ന്നാണ് പുതിയ വീട് നിര്‍മ്മിച്ചത്.

NO COMMENTS