ഡെറാഡൂണ്‍: ഉത്തരാഖണ്ഡിലുണ്ടായ കനത്ത മഴയില്‍ സ്കൂള്‍ കെട്ടിടം പൂര്‍ണമായി തകര്‍ന്നു വീണു. ചമോലിയിലെ ഗോപേശ്വര്‍ പ്രദേശത്തുള്ള സരസ്വതി ശിശു മന്ദിരം സ്കൂളാണ് തകര്‍ന്നത്. സംഭവത്തില്‍ ആര്‍ക്കും പരിക്കേറ്റിട്ടില്ലെന്നാണ് വിവരം. ഇവിടെ കനത്ത മഴയ്ക്ക് സാധ്യയുണ്ടെന്ന മുന്നറിയിപ്പിനേത്തുടര്‍ന്ന് സംസ്ഥാനത്തെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് സര്‍ക്കാര്‍ അവധി പ്രഖ്യാപിച്ചിരുന്നു. ഇതാണ് വന്‍ ദുരന്തം ഒഴിവാക്കിയത്. കെട്ടിടത്തിന്‍റെ മേല്‍ക്കൂരയുള്‍പ്പെടെയാണ് തകര്‍ന്ന് വീണത്. ജനുവരി ആദ്യം മുതല്‍ സംസ്ഥാനത്ത് കനത്ത മഞ്ഞു വീഴ്ചയാണ് അനുഭവപ്പെടുന്നത്. ഇതിനു പിന്നാലെയാണ് ദിവസങ്ങള്‍ക്ക് മുന്നേ മഴയുമെത്തിയത്.