തിരുവനന്തപുരം ഗവൺമെന്റ് ലോ കോളേജിൽ 2010-11 അക്കാഡമിക് വർഷത്തിൽ പഞ്ചവത്സര എൽ.എൽ.ബി കോഴ്‌സിന് പ്രവേശനം നേടിയ വിദ്യാർത്ഥികളുടേയും 2011-12, 2012-13 കാലയളവിൽ വിവിധ കോഴ്‌സുകൾക്ക് പ്രവേശനം നേടിയ വിദ്യാർത്ഥികളുടേയും കോഷൻ ഡെപ്പോസിറ്റ് ജൂൺ 10 മുതൽ 25 വരെ വിതരണം ചെയ്യും.
വിദ്യാർത്ഥികൾ തിരിച്ചറിയൽ കാർഡ് സഹിതം ഈ ദിവസങ്ങളിൽ 10 മണിക്കും 3 മണിക്കും ഇടയിൽ ഓഫീസിൽ നിന്ന് തുക കൈപ്പറ്റണം. കൈപ്പറ്റാത്ത വിദ്യാർത്ഥികളുടെ ഡെപ്പോസിറ്റ് തുക സർക്കാർ റവന്യൂവിലേക്ക് തിരിച്ചടക്കുമെന്ന് പ്രിൻസിപ്പൽ അറിയിച്ചു.