ബംഗളൂരു: മുതിര്‍ന്ന മാധ്യമപ്രവര്‍ത്തക ഗൗരി ലങ്കേഷ് വധ കേസില്‍ ഹിന്ദു യുവ സേന നേതാവ് അറസ്റ്റില്‍. ഹിന്ദു യുവ സേന സ്ഥാപകാംഗമായി ടി. നവീന്‍കുമാറി(38)നെയാണ് ഇന്ന് അറസ്റ്റു ചെയ്തത്. ഇയാളെ നുണപരിശോധനയ്ക്ക് വിധേയനാക്കാന്‍ അന്വേഷണസംഘം അനുമതി തേടി. നവീന്‍ കുമാറിനെ പൊലീസ് നേരത്തെ കസ്റ്റഡിയിലെടുത്തിരുന്നു. നവീന്‍ കേസിലെ ഒന്നാം പ്രതിയാകുമെന്ന് കര്‍ണാടക പൊലീസ് അറിയിച്ചു.
ഫെബ്രുവരി 19നു നാടന്‍ കൈത്തോക്കും വെടിയുണ്ടകളുമായി എത്തിയ നവീന്‍കുമാറിനെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. ആയുധ നിയമപ്രകാരം ഇയാള്‍ക്കെതിരേ കേസെടുത്തിരുന്നു. തുടര്‍ന്ന് നവീന്‍ റിമാന്‍ഡിലായിരുന്നു. രഹസ്യകേന്ദ്രത്തില്‍ നാലുപേരോടൊപ്പം വെടിവയ്പ് പരിശീലനം ലഭിച്ചിരുന്നതായി ഇയാള്‍ പോലീസിനു മൊഴി നല്‍കിയിരുന്നു. ഗൗരി ലങ്കേഷിന്റെ വീട്ടിലെ സിസിടിവി ദൃശ്യങ്ങളില്‍ പതിഞ്ഞ ഒരാളുമായി നവീനു സാമ്യമുണ്ടെന്ന സംശയത്തെ തുടര്‍ന്നു മാര്‍ച്ച് മൂന്നിന് പ്രത്യേക അന്വേഷണസംഘം നവീനെ കസ്റ്റഡിയില്‍ എടുത്തത്