കാട്ടാക്കട: കാട്ടാക്കടയിലെ ആക്രിക്കടയിലെത്തിയ പഴയ പേപ്പര്‍ കെട്ടുകള്ക്കിടയില്നിന്ന് വിതരണം ചെയ്യാത്ത 360 ആധാര്‍ കാര്‍ഡുകളും ഇന്‍ഷുറന്‍സ് കമ്ബനി, ബാങ്ക്, ആനുകാലിക പ്രസിദ്ധീകരണങ്ങള്‍ തുടങ്ങിയ മറ്റ് തപാല്‍ ഉരുപ്പടികളും കണ്ടെത്തി. ആക്രിക്കടയിലെ ജീവനക്കാരനായ തമിഴ്നാട് സ്വദേശി അന്പ് പേപ്പറുകള്‍ തരംതിരിക്കവേയാണ് കടയിലെത്തിയ കാട്ടാക്കട ‘മാധ്യമം’ ഏജന്റ് സുകുമാരന്‍ നായരുടെ ശ്രദ്ധയില്‍പെട്ടു. ആധാറിെന്റ പ്രാധാന്യം അന്‍പിനോട് പറയുകയും വിവരം പൊലീസിനെ അറിയിക്കുകയുമായിരുന്നു. തുടര്‍ന്ന് കാട്ടാക്കട പൊലീസ് ഇന്‍സ്പെക്ടര്‍ ഡി. ബിജുകുമാര്‍ സ്ഥലത്തെത്തി വിതരണം ചെയ്യാത്ത ആധാര്‍ കാര്‍ഡുകളും തപാലുകളും പൊലീസ് സ്റ്റേഷനിലേക്ക് മാറ്റി.
ആക്രിക്കടയിലെ ജീവനക്കാരനായ അന്പില്‍നിന്ന് കാട്ടാക്കട പൊലീസ് മൊഴിയെടുത്തു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ കരകുളം പോസ്േറ്റാഫിസില് ജോലിചെയ്യുന്ന കഞ്ചിയൂര്‍കോണം സ്വദേശിയായ താല്‍ക്കാലിക ജീവനക്കാരിക്ക് വിതരണം ചെയ്യാന്‍ ഏല്പിച്ചതാണ് ഇവയെന്ന് കണ്ടെത്തിയതായി കാട്ടാക്കട പൊലീസ് ഇന്‍സ്പെക്ടര്‍ ഡി. ബിജുകുമാര്‍ പറഞ്ഞു. സ്വമേധയാ കേസെടുത്തതായും പൊലീസ് അറിയിച്ചു.
കാട്ടാക്കട-തിരുവനന്തപുരം റോഡിലെ സദാശിവെന്റ ആക്രിക്കടയിലാണ് കരകുളം പോസ്േറ്റാഫിസ് പരിധിയിലെ കാച്ചാണി പ്രദേശങ്ങളിലെ വിലാസങ്ങളിലെ തപാലുകള്‍ കണ്ടെത്തിയത്. 2015 മുതല്‍ 2019 വരെ ഡെലിവറി തപാല്‍ സീല്‍ ചെയ്ത കത്തുകളാണ് ഇവയില്‍ കൂടുതല്‍. കാട്ടാക്കടയിലെ ഓട്ടോ ഡ്രൈവറാണ് അമ്ബത് കിലോയോളം വരുന്ന പഴയ പേപ്പര്‍ രണ്ട് ദിവസം മുമ്ബാണ് ആക്രിക്കടയില്‍ എത്തിച്ചത്.