തിരുവനന്തപുരം: പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആറിന് ഇടുക്കി കട്ടപ്പനയില്‍ ഉപവസിക്കും. കേരളത്തില്‍ വര്‍ധിച്ചുവരുന്ന കര്‍ഷക ആത്മഹത്യകളില്‍ സര്‍ക്കാര്‍ കാട്ടുന്ന അലംഭാവത്തില്‍ പ്രതിഷേധിച്ചും അഞ്ചു ലക്ഷംവരെയുള്ള കാര്‍ഷിക കടങ്ങള്‍ എഴുത്തിത്തള്ളണം എന്ന് ആവശ്യപ്പെട്ടുമാണ് ഉപവാസം. കട്ടപ്പന മുന്‍സിപ്പല്‍ സ്റ്റേഡിയത്തില്‍ രാവിലെ പത്തിന് തുടങ്ങുന്ന ഉപവാസം യുഡിഎഫ് കണ്‍വീനര്‍ ബെന്നി ബഹ്നാന് ഉദ്ഘാടനം ചെയ്യും. വൈകുന്നേരം അഞ്ചുവരെയാണ് ഉപവാസം.