അഭയാർഥി ബോട്ട് മുങ്ങി 50 പേരെ കാണാതായി

217

റബാത്: മൊറോക്കോ സമുദ്രപരിധിയിൽ അഭയാർഥി ബോട്ട് മുങ്ങി 50 പേരെ കാണാതായി. മൂന്നു പേരെ സ്പാനീഷ് കോസ്റ്റ് ഗാർഡ് രക്ഷപ്പെടുത്തി. അഭയാർഥികൾ റബർ ബോട്ടിലാണ് സഞ്ചരിച്ചിരുന്നത്. വടക്കൻ മൊറോക്കോയിലെ തീരദേശത്തുനിന്നും സ്പെയിനിലേക്ക് കടക്കാനായിരുന്നു ഇവരുടെ ശ്രമം. കാണാതായ അഭയാർഥികൾക്കായി രക്ഷാപ്രവർത്തനം പുരോഗമിക്കുകയാണ്.

NO COMMENTS