കോഴിക്കോട്: ഇ പി ജയരാജന്‍ ചെയ്തത് തെറ്റാണെന്ന് എല്ലാവര്‍ക്കും ബോധ്യമായെന്ന് മന്ത്രി എ കെ ശശീന്ദ്രന്‍. മന്ത്രിമാരോ ഇടതുമുന്നണിയോ ജയരാജനെ ന്യായീകരിക്കാത്തത് അതുകൊണ്ടാണെന്നും ശശീന്ദ്രന്‍ വ്യക്തമാക്കി. ശരിയായ രീതിയിലല്ല കാര്യങ്ങള്‍ നടന്നതെന്ന് മുഖ്യമന്ത്രിക്ക് ബോധ്യമായെന്നും മുഖ്യമന്ത്രി ഇടപെട്ടിരുന്നില്ലെങ്കില്‍ സര്‍ക്കാരിന്റെ പ്രതിച്ഛായ തകരുമായിരുന്നുവെന്നും എ ക ശശീന്ദ്രന്‍ കോഴിക്കോട് പറഞ്ഞു. ബന്ധുത്വം മാത്രം യോഗ്യതയല്ലെന്ന നിലപാടറിയിച്ചാണ് നിയമന വിവാദത്തില്‍ മന്ത്രി എ കെ ശശീന്ദ്രന്‍ പ്രതികരിച്ചത്. ഇ പി ജയരാജന്‍ ചെയ്തത് തെറ്റാണെന്ന് ബോധ്യമായി കഴിഞ്ഞു. വിവാദത്തില്‍ മുഖ്യമന്ത്രിയുടെ ഇടപെടല്‍ ചൂണ്ടിക്കാട്ടിയ മന്ത്രി ഇ പി ജയരാജനെതിരെ നടപടിയുണ്ടായേക്കുമെന്ന സൂചനകളും നല്‍കുന്നു. ഈ വിവാദം എല്ലാമന്ത്രിമാര്‍ക്കും അപായ സൂചന നല്‍കിയിരിക്കുകയാണെന്നും ശശീന്ദ്രന്‍ വ്യക്തമാക്കുന്നു. ബന്ധുനിയമനത്തിലെ എതിര്‍പ്പ് ജനയുഗത്തിലൂടെ സി പി ഐഅറിയിച്ചിരുന്നു. മുഖ്യമന്ത്രിയുടെ മനസിലിരിപ്പ് മനസിലാക്കി കൂടുതല്‍ ഘടടകഷികള്‍ എതിര്‍പ്പ് പ്രകടിപ്പിക്കുന്നത് ഇ പി ജയരാജനെ കൂടുതല്‍ പ്രതിരോധത്തിലാക്കുകയാണ്. മുന്നണിയെ തന്നെ ബാധിക്കുന്ന വിഷയമായി ബന്ധുനിയമനം മാറുന്നുവെന്ന സൂചന കൂടിയാണ് പുറത്ത് വരുന്നത്.