ജി.എസ്.ടി കൗണ്‍സിലിന്‍റെ ആദ്യയോഗം ഇന്ന്

374

ചരക്ക് സേവന നികുതി കൗണ്‍സിലിന്റെ ആദ്യ യോഗം ഇന്ന് ദില്ലിയില്‍ ചേരും. ജി.എസ്.ടി പ്രകാരം നികുതി നിരക്ക് നിശ്ചയിക്കുന്നതും നികുതി ഘടനയുടെ മാതൃകാ ബില്ലിന് രൂപം നല്‍കുന്നതും ജി.എസ്.ടി കൗണ്‍സിലിന്റെ ചുമതലയാണ്. രണ്ട് ദിവസങ്ങളിലായി നടക്കുന്ന യോഗത്തിന് കേന്ദ്ര ധനമന്ത്രി അരുണ്‍ ജെയിറ്റിലി അധ്യക്ഷത വഹിക്കും.റവന്യൂ വകുപ്പിന്റെ ചുമതല കൂടിയുള്ള ധനകാര്യ സഹമന്ത്രിയും, സംസ്ഥാനങ്ങളിലെ ധനമന്ത്രിമാരും യോഗത്തില്‍ പങ്കെടുക്കുന്നുണ്ട്. ചരക്ക് സേവന നികുതി നടപ്പിലാക്കുന്നതില്‍ സംസ്ഥാനങ്ങളും കേന്ദ്രവും തമ്മില്‍ ധാരണയാകാത്ത വിഷയങ്ങളില്‍ യോഗത്തില്‍ ചര്‍ച്ച നടക്കും. അടുത്ത സാമ്ബത്തിക വര്‍ഷത്തില്‍ പുതിയ നികുതി നടപ്പിലാക്കണമെന്നാണ് കേന്ദ്രസര്‍ക്കാര്‍ ഉദ്ദേശിക്കുന്നത്.ഒന്നരക്കോടിക്ക് മുകളില്‍ വരുമാനമുള്ള സ്ഥാപനങ്ങളില്‍ നിന്ന് നികുതി പിരിക്കുന്നതിന് സംസ്ഥാനങ്ങള്‍ക്ക് അധികാരം നല്‍കണമെന്ന ആവശ്യവും യോഗത്തില്‍ ചര്‍ച്ചയായകും. കൗണ്‍സിലിന് സംസ്ഥാന ധനമന്ത്രിമാരില്‍ നിന്ന് വൈസ് ചെയര്‍മാനെയും യോഗത്തില്‍ തെരഞ്ഞെടുക്കും.

NO COMMENTS

LEAVE A REPLY