മടിക്കേരി : ടിപ്പു ജയന്തി ആഘോത്തില് പ്രതിഷേധിച്ച് കര്‍ണാടകയിലെ കുടക് ജില്ലയില്‍ നാളെ ബന്ദ്.
ടിപ്പു ജയന്തി വിരോധ മുന്നണിയാണ് ബന്ദിനു ആഹ്വാനം ചെയ്തത്. രാവിലെ ആറു മുതല്‍ വൈകുന്നേരം ആറു വരെയാണ് ബന്ദ്. ജില്ലയില്‍ വെള്ളിയാഴ്ച നിരോധനാജ്ഞ പ്രഖ്യാപിച്ചു.വെള്ളിയാഴ്ച്ച രാവിലെ ഒന്‍പതിനാണ് നിരോധനാജ്ഞ ആരംഭിക്കുന്നത്. ശനിയാഴ്ച രാവിലെ 11 വരെ നിരോധനാജ്ഞ തുടരും. സംഘര്‍ഷസാധ്യത കണക്കിലെടുത്താണ് ഈ തീരുമാനം.