തിരുവനന്തപുരം : നിയമസഭയില്‍ ഇന്നും പ്രതിപക്ഷബഹളം. പ്രതിപക്ഷബഹളത്തെ തുടര്‍ന്ന് സഭയില്‍ ചോദ്യോത്തരവേള റദ്ദാക്കി. സഭയില്‍ ചോദ്യത്തര വേള പുരോഗമിക്കുന്നതിനിടെ യുഡിഎഫ് എംഎല്‍എമാരുടെ സമരം തുടരുകയാണ്. കറുത്ത ബാനര്‍ കൊണ്ട് സ്പീക്കറുടെ കാഴ്ച മറച്ച് പ്രതിപക്ഷം പ്രതിഷേധിക്കുന്നു. പ്രതിപക്ഷ ബഹളത്തെ തുടര്‍ന്ന് ചോദ്യോത്തരവേള റദ്ദാക്കി. മുഖ്യമന്ത്രി മറുപടി നല്‍കുന്നതിനിടെ യുഡിഎഫ് സമരം ബിജെപിയുമായുള്ള ഒത്തുകളിയെന്ന് പറഞ്ഞതോടെ എംഎല്‍എമാര്‍ സഭയുടെ നടുത്തളത്തിലേക്ക് എത്തുകയായിരുന്നു.