ലോകകപ്പ് ഹോക്കി ; ബെല്‍ജിയത്തിനെതിരെ ഇന്ത്യക്ക് സമനില

287

ഭുവനേശ്വര്‍ : ഹോക്കി ലോകകപ്പില്‍ ബെല്‍ജിയത്തിനെതിരെ ഇന്ത്യക്ക് സമനില. ആവേശ പോരാട്ടത്തിനൊടുവിൽ രണ്ട് ഗോളിനാണ് ഇന്ത്യ ലോക റാങ്കിംഗില്‍ മൂന്നാമതുള്ള ബെല്‍ജിയത്തോട് സമനില വഴങ്ങിയത്. എട്ടാം മിനുറ്റില്‍ ഹെന്‍‌റി‌ക്‌സിന്‍റെ ഗോളിലൂടെ ബെല്‍ജിയം മുന്നിലെത്തി. ശേഷം 39ആം മിനിറ്റിൽ ഹര്‍മന്‍പ്രീതിലൂടെയും,47 ആം മിനിറ്റിൽ സിമ്രാന്‍ജീത്തിലൂടെയും ഗോൾ നേടി ഇന്ത്യ മുന്നിലെത്തി. എന്നാൽ മത്സരം അവസാനിക്കാൻ നാല് മിനുറ്റുകള്‍ ബാക്കി നിൽക്കെ, ജയം ഇന്ത്യക്ക് തന്നെയെന്ന് ആരാധകർ ഉറപ്പിച്ചിരിക്കെ 54ആം മിനിറ്റിൽ ഗൗനാര്‍ഡ് നേടിയ ഗോളിലൂടെ ബെല്‍ജിയം സമനില പിടിക്കുകയായിരുന്നു.ഈ മത്സരം സമനിലയിൽ അവസാനിച്ചെങ്കിലും ഗ്രൂപ്പില്‍ ഇന്ത്യ തന്നെയാണ് മുന്നില്‍.മറുപടിയില്ലാത്ത അഞ്ച് ഗോളിനാണു ആദ്യ മത്സരത്തില്‍ ദക്ഷിണാഫ്രിക്കയെ ഇന്ത്യ തോൽപ്പിച്ചത്.

NO COMMENTS