‘ ഇന്ന് ദേശീയ കർഷക ദിനം’ അഥവാ ചൗധരി ചരൺ സിംഗിന്‍റെ ജന്മദിനം

2180

ചരൺസിംഗ് സ്വാതന്ത്ര്യസമരത്തിലൂടെയാണ് രാഷ്ട്രീയത്തിലേക്ക് കടന്നുവരുന്നത്. ഇൻഡ്യയിലെ ഏഴാമത്തെ പ്രധാനമന്ത്രി. അദ്ദേഹം ജനിച്ചത് 1902
ഡിസംബർ 23 ന്, സ്വാതന്ത്ര്യലബ്ധിക്കുശേഷം അദ്ദേഹം റാം മനോഹർ ലോഹ്യയുടെ ഗ്രാമീണ സോഷ്യലിസവുമായി ബന്ധപ്പെട്ടു പ്രവർത്തിച്ചിരുന്നു അദ്ദേഹത്തീന്റെ രാഷ്ട്രീയ മണ്ഡലം പശ്ചിമഉത്തർപ്രദേശും ഹരിയാനയുമായിരുന്നു. അദ്ദേഹം പ്രധാനമന്ത്രിയായിരുന്ന കാലയളവിൽ ലോക്സഭ ഒരിക്കല്പോലും കൂടിയിട്ടില്ല. ലോക്സഭയുടെ ആദ്യത്തെ സമ്മേളനത്തിനു തലേദിവസം കോൺഗ്രസ്, ഭാരതീയ ലോക്ദൾ സർക്കാരിനുള്ള പിന്തുണ പിൻ‌വലിക്കുകയും അദ്ദേഹത്തിന്റെ സർക്കാർ താഴെവീഴുകയും ചെയ്തു. ചരൺസിംഗ് രാജിവെച്ചു. പുതിയ തിരഞ്ഞെടുപ്പ് ആറു മാസത്തിനുശേഷം നടന്നു. 1987-ൽ മരണമടയുന്നതുവരെ അദ്ദേഹം ലോക്ദളിന്റെ പ്രതിപക്ഷനേതാവായിരുന്നു. 1987 മെയ് 29 ന് അദ്ദേഹം മരണപ്പെടുമ്പോൾ പ്രായം 84 ആയിരുന്നു. മരണശേഷം അദ്ദേഹത്തിന്റെ മകൻ അജിത് സിംഗ് പാർട്ടി അദ്ധ്യക്ഷനായി. കർഷകരുമായി ബന്ധപ്പെട്ട ആവശ്യങ്ങൾ നേടിയെടുക്കുന്നതിൽ അദ്ദേഹം കാണിച്ച ശുഷ്കാന്തിയെ മാനിച്ച് ദില്ലിയിലെ അദ്ദേഹത്തിന്റെ സമാധി കിസാൻ ഘട്ട്എന്ന് നാമകരണം ചെയ്യപ്പെടുകയും ഇദ്ദേഹത്തിന്റെ ജന്മദിനമായ ഡിസംബർ 23, ‘ ദേശീയ കർഷക ദിന ‘ മായി ആചരിക്കുകയും ചെയ്യുന്നു.

NO COMMENTS