സൗത്ത് ഇന്ത്യൻ ഡബിൾ‍സ്‌ ഓപ്പൺ ബാഡ്‌മിന്റൺ ടൂർണമെന്റ് ; ടീം തമാം ഒന്നാം സ്ഥാനത്ത്

91

കാസറഗോഡ് : ഉപ്പള ഇൻഡോർ ബാഡ്‌മിന്റൺ ക്ലബ് (UIBC) സംഘടിപ്പിച്ച സൗത്ത് ഇന്ത്യൻ ഡബിൾ‍സ്‌ ഓപ്പൺ ബാഡ്‌മിന്റൺ ടൂർണമെന്റിൽ കാസറഗോഡ് തമാം ഫർണിച്ചർ വേൾഡ് നയിച്ച താരങ്ങളായ ഷാനുവും (കോഴിക്കോട്) നവനീതും (കണ്ണൂർ) ഒന്നാം സ്ഥാനത്തിന് അർഹരായി .

ബന്ദിയോട് ചാംപ്യൻ ട്രോഫി ഷോപ് ടീം നയിച്ച അമ്പിളി (കൊല്ലം)യും ദിലീപും ( ചെന്നൈ) ആണ് രണ്ടാം സ്ഥാനത്തിന് അർഹ രായത്. ഫൈനൽ മത്സരം വളരെ വാശിയേറിയ തായിരുന്നു . കേരള കർണാടക തമിഴ്‌നാട് എന്നീ സംസ്ഥാനങ്ങൾ ഉൾപ്പടെ ഇരു പത്തി ആറോളം ടീമുകളാണ് പുരുഷ വിഭാഗത്തിൽ പങ്കെടുക്കാനെത്തിയത്

15 വയസിന് താഴെ പ്രായമുള്ള ജൂനിയർ വിഭാഗത്തിൽ കേരള താരങ്ങളായ മുഹമ്മദ് ഖൈസ് (കോഴിക്കോട്) മുഹമ്മദ് ഹയാൻ (കാസറകോട്) കൂട്ടുകെട്ട് ഒന്നാം സ്ഥാനത്ത് എത്തിച്ചു . മംഗലാപുരം താരങ്ങളായ കിയാൻ പി സി അമൻരാജ് ആണ് ഈ വിഭാഗ ത്തിൽ രണ്ടാം സ്ഥാനം നേടിയത്. 80വയസ്സിന് മുകളിൽപ്രായമുള്ളവരുടെ വിഭാഗത്തിൽ മണിപ്രസാദ്‌, മിദ്ലേഷ് താരങ്ങൾ ഒന്നാം സ്ഥാനത്തും താരങ്ങളായ സിനാൻ, സാജു രണ്ടാം സ്ഥാനവും നേടി.

ഉപ്പള ബാഡ്‌മിന്റൺ ക്ലബ് പ്രസിഡന്റും തമാം ഫർണിച്ചർ വേൾഡിന്റെ ഉടമയുമായ അബു ബക്കർ , സാലിഹ് കളായി (വൈസ് പ്രസിഡന്റ് ) ഫൈസൽ ചട്ടഞ്ചാൽ (കാസറഗോഡ് ബാഡ്‌മിന്റൺ അസോസിയേഷൻ പ്രസിഡന്റ് ) മുസ്തഫ ഗോവ ( വ്യവസായി പ്രമുഖൻ ) ഹസ്സൻ (എം എസ് ബേക്കറി ഉടമ) എന്നിവരാണ് വിജയികൾക്കുള്ള മെഡലും ട്രോഫിയും കൈമാറിയത് . കാസറഗോഡ് ജില്ലയിലെ നിരവധി ആളുകൾ ടൂർണമെന്റ് കാണാൻ എത്തിയിരുന്നു

NO COMMENTS

LEAVE A REPLY