ബംഗളൂരു : ഹിന്ദു വിരുദ്ധനായ ടിപ്പു സുല്‍ത്താന്റെ ജന്മവാര്‍ഷികം കോണ്‍ഗ്രസ് ആഘോഷിച്ചത് കര്‍ണാടകയെ അപമാനിക്കുന്നതിന് തുല്യമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. കോണ്‍ഗ്രസ് വോട്ട് ബാങ്ക് രാഷ്ട്രീയം കളിക്കുകയാണെന്നും മോദി ആരോപിച്ചു. ചിത്രദുര്‍ഗയില്‍ ബി.ജെ.പി സംഘടിപ്പിച്ച തെരഞ്ഞെടുപ്പ് റാലിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. സുല്ത്താന്മാരുടെ കടന്നുകയറ്റത്തെ പ്രതിരോധിച്ച ധീരവനിത ഒനെക്ക് ഒബവ്വയെക്കുറിച്ച് ചിത്രദുര്‍ഗയിലെ ജനങ്ങള്‍ക്കറിയാം. ഒനെക്ക് ഒബവ്വയുടെ ധീരതയെ ഞാന്‍ അഭിവാദ്യം ചെയ്യുന്നു. കോണ്‍ഗ്രസിനെ നോക്കൂ, പാര്‍ട്ടിയോ നേതാക്കളോ ഇത് ആഘോഷമാക്കുകയോ ഓര്മിക്കുകപോലുമോ ചെയ്യുന്നില്ല. എന്നാല്‍ വോട്ട് ബാങ്ക് രാഷ്ട്രീയത്തിനായി അവര്‍ സുല്ത്താന്മാരുടെ ജയന്തി ആഘോഷിക്കുന്നു. ചിത്രദുര്‍ഗയിലെ ജനങ്ങളെ കോണ്‍ഗ്രസ് അപമാനിക്കുകയാണെന്നും മോദി പറഞ്ഞു.