തിരുവനന്തപുരം : സുന്നി ഉള്‍പ്പെടെയുള്ള എല്ലാ മത സമുദായ ദേവാലയങ്ങളിലും കയറാന്‍ ആഗ്രഹിക്കുന്ന സ്ത്രീകള്‍ക്ക് പ്രവേശനം അനുവദിക്കണമെന്ന് വനിതാ കമ്മീഷന്‍ ചെയര്‍പേഴ്‌സണ്‍ എം സി ജോസഫൈന്‍. സ്ത്രീകളുടെ മൗലികാവകാശങ്ങള്‍ എവിടെയും ഹനിക്കപ്പെടരുതെന്നും. എല്ലാ മത വിഭാഗത്തിലും സ്ത്രീകള്‍ക്ക് തുല്യാവകാശം വേണമെന്നും അവര്‍ വ്യക്തമാക്കി. ശബരിമലയില്‍ കയറാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് സര്‍ക്കാര്‍ സംരക്ഷണം നല്‍കണമെന്നും ജോസഫൈന്‍ പറഞ്ഞു.