ഇ​ട​തു മു​ന്ന​ണി​ക്കൊ​പ്പം തു​ട​രു​മോ യു​ഡി​എ​ഫി​നൊ​പ്പം പോ​കു​മോ എ​ന്ന കാ​ര്യ​ത്തി​ല്‍ തീ​രു​മാ​നം പി​ന്നീ​ടെ​ന്ന് എ​ന്‍​സി​പി

38

ന്യൂ​ഡ​ല്‍​ഹി: ഇ​ട​തു മു​ന്ന​ണി​ക്കൊ​പ്പം തു​ട​രു​മോ യു​ഡി​എ​ഫി​നൊ​പ്പം പോ​കു​മോ എ​ന്ന കാ​ര്യ​ത്തി​ല്‍ തീ​രു​മാ​നം പി​ന്നീ​ടെ​ന്ന് എ​ന്‍​സി​പി സം​സ്ഥാ​ന അ​ധ്യ​ക്ഷ​ന്‍ ടി.​പി.​പീ​താം​ബ​ര​ന്‍. മു​ന്ന​ണി മാ​റ്റം സം​ബ​ന്ധി​ച്ച ച​ര്‍​ച്ച​ക​ളും ശ​ര​ത് പ​വാ​ര്‍-​പ്ര​ഫു​ല്‍ പ​ട്ടേ​ല്‍ ച​ര്‍​ച്ച​യും പൂ​ര്‍​ത്തി​യാ​യി​ട്ടി​ല്ല. ഇ​രു​വ​രു​ടെ​യും ച​ര്‍​ച്ച​ക​ള്‍ പൂ​ര്‍​ത്തി​യാ​യ ശേ​ഷം താ​നോ ദേ​ശീ​യ നേ​തൃ​ത്വ​മോ പാ​ര്‍​ട്ടി നി​ല​പാ​ട് പ്ര​ഖ്യാ​പി​ക്കു​മെ​ന്നും പീ​താം​ബ​ര​ന്‍ വ്യ​ക്ത​മാ​ക്കി.

കാ​പ്പ​ന്‍ രാ​വി​ലെ ത​ന്നെ കേ​ര​ള​ത്തി​ല്‍ എ​ത്തി​യി​രു​ന്നു. എ​ന്നാ​ല്‍ പീ​താം​ബ​ര​ന്‍ ത​ല​സ്ഥാ​ന​ത്ത് തു​ട​രു​ക​യാ​യി​രു​ന്നു. മു​ന്‍​കൂ​ട്ടി നി​ശ്ച​യി​ച്ച മ​റ്റ് പ​രി​പാ​ടി​ക​ളു​മാ​യി പ​വാ​റും പ്ര​ഫു​ല്‍ പ​ട്ടേ​ലും നി​ല​വി​ല്‍ തി​ര​ക്കി​ലാ​ണ്. ഇ​തി​ന് ശേ​ഷ​മാ​കും കേ​ര​ള​ത്തി​ലെ വി​ഷ​യം ച​ര്‍​ച്ച ചെ​യ്യു​ക.

ച​ര്‍​ച്ച​ക​ള്‍ പൂ​ര്‍​ത്തി​യാ​ക്കി ഡ​ല്‍​ഹി​യി​ല്‍ നി​ന്നും മ​ട​ങ്ങു​ന്ന​തി​ന് മു​ന്നോ​ടി​യാ​യി മാ​ധ്യ​മ​പ്ര​വ​ര്‍​ത്ത​രോ​ട് സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

NO COMMENTS