തിരുവനന്തപുരം: കുളത്തൂരില്‍ കാര്‍ നിയന്ത്രണം വിട്ട് മരത്തിലിടിച്ച് ഒരാള്‍ മരിച്ചു. കൊല്ലം തട്ടാമല ഇരവിപുരം തേജസ് നഗര്‍ അഷര്‍ മന്‍സിലില്‍ ഷാജഹാന്‍ (49) ആണ് മരിച്ചത്. കാറിലുണ്ടായിരുന്ന മറ്റു മൂന്ന് പേരെ ഗുരുതരമായ പരുക്കുകളോടെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഭാര്യ സജിത, മകന്‍ അസറുദീന്‍ (24), ബന്ധു ഷാജിന്‍ (44) എന്നിവര്‍ക്കാണ് പരുക്കേറ്റത്. ഇന്ന് രാവിലെ 5.30നാണ് സംഭവം. നിയന്ത്രണം വിട്ട കാര്‍ ഡിവൈഡറിലിടിച്ചശേഷം മരത്തില്‍ ഇടിക്കുകയായിരുന്നു.