എത്ര പ്രതിഷേധങ്ങൾ ഉണ്ടായാലും ശബരിമല ദർശനം നടത്തുമെന്ന് തൃപ്തി ദേശായി

180

കൊച്ചി : എത്ര പ്രതിഷേധങ്ങൾ ഉണ്ടായാലും ശബരിമല ദർശനം നടത്തുമെന്നും ഭൂമാതാ ബ്രിഗേഡ് തൃപ്തി ദേശായി. കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിന് പുറത്ത് ബിജെപി നാമജപ പ്രതിഷേധം നടത്തികൊണ്ടിരിക്കുകയാണ്. എന്നാൽ തൃപ്തി ദേശായി കൊച്ചിയിലെത്തിയ ശേഷം സുരക്ഷാ ആവശ്യപ്പെട്ടിട്ടില്ലെന്ന് പോലീസ് വ്യക്തമാക്കി. അതേസമയം തൃപ്തിക്ക് വാഹന സൗകര്യം നൽകില്ലെന്ന് ടാക്സി ഡ്രൈവർമാർ അറിയിച്ചു. കഴിഞ്ഞ ഒന്നര മണിക്കൂറായി തൃപ്തിയും സംഘവും വിമാനത്താവളത്തിനുള്ളിൽ കഴിയുകയാണ്.

NO COMMENTS