സംസ്ഥാനത്ത് കനത്ത മഴയ്ക്ക് സാധ്യത

700

കൊച്ചി ∙ അടുത്ത നാലു ദിവസം സംസ്ഥാനത്ത് കനത്ത മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. തീരമേഖലയിൽ അൻപത്തിയഞ്ച് കിലോമീറ്റർ വരെ വേഗത്തിൽ കാറ്റ് വീശുമെന്നും കാലാവസ്ഥ നിരീക്ഷകർ മുന്നറിയിപ്പ് നൽകി. മഴക്കാലപൂർവ ശുചീകരണ പ്രവർത്തനങ്ങൾ നടത്താത്തതിനാൽ സംസ്ഥാനത്തെ പ്രമുഖ നഗരങ്ങളിലടക്കം പകർച്ചവ്യാധി ഭീഷണി നിലനിൽക്കുകയാണ്.

അടുത്ത തിങ്കളഴ്ച വരെ സംസ്ഥാനത്ത് നാല് സെന്റിമീറ്ററിനടുത്ത് മഴ ലഭിക്കുമെന്നാണ് കാലാവസ്ഥ പ്രവചനങ്ങൾ. ഉത്തരകേരളത്തിൽ എട്ട് സെന്റ് മീറ്റർവരെ മഴക്കും സാധ്യതയുണ്ട്. തീരമേഖലയിൽ തെക്ക് പടിഞ്ഞാറൻ ദിശയിൽ 45 മുതൽ 55 കിലോമീറ്റർ വരെ വേഗത്തിൽ കാറ്റ് വിശുമെന്നും കാലാവസ്ഥ നിരീക്ഷണകേന്ദ്രം അറിയിച്ചു. മൽസ്യ തൊഴിലാളികളും തീരവാസികളും ജാഗ്രത പാലിക്കണം.

മണ്ണിടിച്ചിലിന് സാധ്യതയുള്ളതിനാൽ പൊൻമുടിയുൾപ്പടെയുള്ള വിനോദ സഞ്ചാരകേന്ദ്രങ്ങളിലേക്കുള്ള യാത്ര ഒഴിവാക്കണമെന്ന് ദുരന്തനിവാരണ അതോറിറ്റി മുന്നറിയിപ്പ് നൽകി. രണ്ട് ദിവസമായി പെയ്യുന്ന മഴയിൽ സംസ്ഥാനത്തെ താഴ്ന്ന പ്രദേശങ്ങൾ വെള്ളത്തിനടിയിലാണ്. അരമണിക്കൂർ നിർത്താത മഴപെയ്താൽ കൊച്ചി നഗരത്തിലേതുൾപ്പടെ പ്രധാന റോഡുകളിൽ വെള്ളം നിറയും. ഇത് ഗതാഗതകുരുക്ക് രൂക്ഷമാക്കുന്നു.

NO COMMENTS

LEAVE A REPLY