യുവതിയുടെ വീട്ടിലെത്തിയത് ക്ഷണം സ്വീകരിച്ച്; വിശദീകരണവുമായി എസ്ഐ സജീവ് കുമാർ

712

കൊച്ചി∙ കഞ്ചാവ് കേസിൽ താൻ അറസ്റ്റു ചെയ്തവരും മറ്റുചിലരും ചേർന്നാണ് തന്നെ കൈയ്യേറ്റം ചെയ്തതെന്ന് പുത്തൻകുരിശ് എസ്ഐ സജീവ് കുമാർ. യുവതിയുടെ വീട്ടിൽ സംശയകരമായി കണ്ടുവെന്ന് ആരോപിച്ചാണ് ജനക്കൂട്ടം എസ്ഐ സജീവ് കുമാറിനെ മർദ്ദിച്ചത്. താന്‍ സീരിയല്‍ നടിയുടെ വീട്ടില്‍ പോയെന്ന ആരോപണം തെറ്റാണ്. അവർക്ക് സിനിമയുമായോ സീരിയലുമായോ യാതൊരു ബന്ധവുമില്ല. ഭാര്യയോട് പറഞ്ഞിട്ടാണ് താൻ ആ വീട്ടിൽ പോയത്. അപവാദ പ്രചരണം നടത്തുന്നവര്‍ക്കെതിരെ നിയമ നടപടി സ്വീകരിക്കുമെന്നും സജീവ് കുമാര്‍ മനോരമ ന്യൂസിനോട് പറഞ്ഞു.

അന്നു വൈകിട്ട് 7.45 ഓടെയാണ് താൻ ആ വീട്ടിലെത്തിയത്. ഉണ്ണിക്കൃഷ്ണൻ എന്നയാളും അദ്ദേഹത്തിന്റെ ഭാര്യയും രണ്ടു പെൺകുട്ടികളും ആ വീട്ടിലുണ്ടായിരുന്നു. ആ വീട്ടിലാരും സിനിമയിലോ സീരിയലിലോ നാടകത്തിലോ അഭിനയിച്ചിട്ടില്ല. ഉണ്ണിക്കൃഷ്ണന്റെ മകളും ഭർത്താവും വേർപിരിഞ്ഞാണ് താമസിക്കുന്നത്. മകളുടെ സ്വർണാഭരണങ്ങൾ ഭർത്താവിന്റെ പക്കലാണ്. ഈ സ്വർണം തിരികെ കിട്ടാൻ മധ്യസ്ഥം വഹിക്കണമെന്നാവശ്യപ്പെട്ടാണ് ഉണ്ണിക്കൃഷ്ണൻ തന്നെ സമീപിക്കുന്നത്. പരാതി പ്രകാരം താൻ പലപ്രാവശ്യം മകളുടെ ഭർത്താവുമായി ഫോൺ സംസാരിക്കുകയും ഈ മാസം 13 ന് ഇരുകൂട്ടരോടും സ്റ്റേഷനിൽ എത്താൻ ആവശ്യപ്പെടുകയും ചെയ്തു. ഇതാണ് ഈ കുടുംബവുമായി തനിക്കുള്ള ബന്ധം. ഉണ്ണിക്കൃഷ്ണൻ ഹോട്ടലിലെ പാചകക്കാരനാണ്. എന്നാൽ പരാതി അന്വേഷിക്കാനല്ല താൻ ആ വീട്ടിൽ പോയത്. അവർ ക്ഷണിച്ചതു പ്രകാരം ഭക്ഷണം കഴിക്കാൻ വേണ്ടി മാത്രമാണ് പോയതെന്നും സജീവ് പറഞ്ഞു.
manorama online

NO COMMENTS

LEAVE A REPLY