സംസം ഹോട്ടലിനെക്കുറിച്ചുള്ള വാർത്ത വ്യാജമാണെന്ന് ഹോട്ടലുടമ ” അബ്ദുൾ നാഫി “

219

എന്‍റെ പേര് അബ്ദുൽ നാഫി,
സംസം ഹോട്ടൽ

ബഹുമാന്യരായ നാട്ടുകാരെ,

എനിക്ക് രാവിലെ മുതൽ വാർട്സാപ്പിൽ മാരകമായ അസുഖമുള്ള ഒരു ജീവനക്കാരനെക്കുറിച്ചും ഇനി മുതൽ സംസം ഹോട്ടലിൽ പോകരുതെന്നുമുള്ള മെസ്സേജുകൾ എന്റെ സുഹൃത്തുക്കളിൽ നിന്നും എന്റെ മൊബൈലിലേക്ക് കിട്ടികൊണ്ടേയിരിക്കുന്നുണ്ട്.
അതിനെക്കുറിച്ച് വിശദമായി അന്വേഷിക്കുകയും ചെയ്തു. ഇത് അയച്ചിരിക്കുന്നത് ഡോക്ടർ യോഗീരാജ് ക്ലീനിക്കീൽ ജോലി ചെയ്യുന്ന ഒരു നഴ്സ് ആണ്.ഇന്ന് ഒരു ദിവസം മുഴുവൻ ശ്രമിച്ചു വേറെ ബംഗാളി ജീവനക്കാരൻ വഴി അയാളെ കണ്ടെത്തുകയും ആ വ്യക്തിയുടെ അടുത്ത് പോയി സംസാരിച്ചു. ഇങ്ങിനെ പറയപ്പെടുന്ന ബംഗാളിയായ വൃക്തി ജോലി ചെയ്യുന്നത് നഗരത്തിലുള്ള മറ്റൊരു ഹോട്ടലിലാണ്. തിരക്കിയപ്പോൾ ഇയാൾ രോഗാവസ്ഥയെ തുടർന്ന് ലീവിലാണ്. യോഗീരാജ് ക്ലീനിക്കിൽ (04.01.2017) ബുധനാഴ്ച്ച രോഗാവസ്ഥയെ തുടർന്ന് ഡോക്ടറെ സമീപിക്കുകയും മരുന്ന് വാങ്ങിയതായും പറഞ്ഞു. ആ ആളുകളുടെ കൂടെ പോയവർ സംസം ഹോട്ടലിലെ ജീവനക്കാർ ആണെന്ന് പറഞ്ഞിരിക്കുന്നു. ക്ലീനിക്കിലെ ജീവനക്കാരോ, നടത്തിപ്പുകാരോ ഹോട്ടലിൽ വിളിക്കുകയോ, തിരക്കുകയോ ഒന്നും തന്നെ ചെയ്തിട്ടില്ല. ഒരു ധാരണയില്ലാതെയാണ് സോഷ്യൽ മീഡിയകളിലൂടെ ഇവർ വ്യാജമായി വാർത്തകൾ പ്രചരിപ്പിക്കുയാണ്. ഞങ്ങൾക്ക് തെറ്റ് സംഭവിക്കില്ലെന്ന് ഒരിക്കലും ഞങ്ങൾ പറയില്ല. പക്ഷെ എപ്പോൾ തെറ്റ് സംഭവിക്കുന്നുവോ, അത് നിങ്ങൾ ചൂണ്ടിക്കാണിച്ചു തന്നാൽ ഞങ്ങൾ തിരുത്താൻ തയ്യാറാണെന്നും, ഇതുവരെ നിങ്ങൾ തന്നിരുന്ന പ്രോത്സാഹനവും,വിശ്വാസവുമാണ്,സംസം ഹോട്ടലിൻറെ വിജയം,എന്ന് ഞാൻ അറിയിക്കുന്നു.

NO COMMENTS

LEAVE A REPLY