സാക്കിര്‍ നായികിനെതിരെ കള്ളപ്പണ ഇടപാടുമായി ബന്ധപ്പെട്ട് കോടതി ജാമ്യമില്ലാ അറസ്റ്റ് വാറന്‍റ് പുറപ്പെടുവിച്ചു

193

മുംബൈ: ഇസ്ലാമിക പ്രഭാഷകന്‍ സാക്കിര്‍ നായികിനെതിരെ കള്ളപ്പണ ഇടപാടുമായി ബന്ധപ്പെട്ട് കോടതി ജാമ്യമില്ലാ അറസ്റ്റ് വാറന്‍റ് പുറപ്പെടുവിച്ചു. അന്വേഷണത്തോട് സഹകരിക്കുന്നില്ലെന്ന വാദത്തെ തുടര്‍ന്നാണ് പ്രത്യേക കോടതി ജാമ്യമില്ലാ അറസ്റ്റ് വാറന്‍റ് പുറപ്പെടുവിച്ചത്. നായിക് സമന്‍റസുകള്‍ കൈപ്പറ്റുന്നില്ലെന്ന് ചൂണ്ടിക്കാട്ടി എന്‍ഫോഴ്സ്മെന്‍റ് ഈ ആഴ്ചയാണ് കോടതിയെ സമീപിച്ചത്. കേസില്‍ ചോദ്യം ചെയ്യലിന് എത്തിച്ചേരണമെന്ന് ആവശ്യപ്പെട്ട് നിരവധി തവണ നായിക്കിനോട് ആവശ്യപ്പെട്ടിരുന്നുവെങ്കിലും അദ്ദേഹം വിസമ്മതിക്കുകയായിരുന്നുവെന്നാണ് ഏജന്‍സി കോടതിയില്‍ വ്യക്തമാക്കിയത്.
സക്കിറിനെ യുഎയില്‍ നിന്നും ഇന്ത്യയിലെത്തിക്കാനുള്ള ശ്രമങ്ങള്‍ ഉടന്‍ നടത്തണമെന്നും എന്‍ഫോഴ്സ്മെന്‍റ് കോടതിയില്‍ വ്യക്തമാക്കി. പ്രതികളെ കൈമാറ്റം ചെയ്യുന്നതിനുള്ള ഇന്ത്യ-യുഎഇ കരാര്‍ മുന്‍നിര്‍ത്തിയായിരിക്കും നടപടിയെന്നും എജന്‍സി കോടതിയില്‍ വ്യക്തമാക്കി.

NO COMMENTS

LEAVE A REPLY