സാക്കിര്‍ നായിക്കിന്‍റെ ബിനാമി അറസ്റ്റില്‍

201

മുംബൈ: ഇസ്ലാമിക പ്രചാരകന്‍ ഡോ. സാക്കിര്‍ നായിക്കിന്റെ വിശ്വസ്തന്‍ ആമിര്‍ ഗസ്ദറിനെ എന്‍ഫോഴസ്മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി) അറസ്റ്റ് ചെയ്തു. സാക്കിര്‍ നായിക്കിന് ലഭിച്ച വിദേശ പണം വിവിധ കമ്ബനികളിലൂടെ കൈകാര്യം ചെയ്തത് ആമിര്‍ ഗസ്ദറാണ്. കണക്കില്‍പ്പെടാത്ത പണം വെളുപ്പിച്ചെടുത്തെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് അറസ്റ്റ്. പണം വെളുപ്പിക്കാന്‍ ഉപയോഗിച്ച ആറ് വ്യാജ കമ്ബനികളുടെ ഡയറക്ടറാണ് ഇദ്ദേഹം.സാക്കിര്‍ നായികിന്റെ സഹോദരി നഹിലാ നൂരിയുടെ പേരിലുള്ള കെട്ടിട നിര്‍മാണ കമ്ബനിയായ ‘ലോങ് ലാസ്റ്റ് കണ്‍സ്ട്രക്ഷനി’ല്‍ ആമിര്‍ ഗസ്ദറിന് 10 ശതമാനം ഓഹരിയുണ്ട് തുടങ്ങിയ ആരോപണങ്ങളാണ് ഇ.ഡി ഉന്നയിക്കുന്നത്. അന്വേഷണവുമായി സഹകരിക്കാത്തതിനെ തുടര്‍ന്നാണ് അറസ്റ്റെന്നും വെള്ളിയാഴ്ച കോടതിയില്‍ ഹാജറാക്കുമെന്നും അന്വേഷണ ഉദ്യോഗസ്ഥര്‍ പറഞ്ഞു.

NO COMMENTS

LEAVE A REPLY