യുവേഫ ചാമ്ബ്യന്‍സ് ലീഗ് ഫുട്ബോൾ പ്രീക്വാര്‍ട്ടര്‍ മത്സരത്തില്‍ മൂന്ന് ഗോളുകള്‍ക്ക് ജര്‍മ്മന്‍ ക്ളബ് ബൊറൂഷ്യ ഡോര്‍ട്ട് മുണ്ടിനെ കീഴടക്കി.

350

ലണ്ടന്‍ : യുവേഫ ചാമ്ബ്യന്‍സ് ലീഗ് ഫുട്ബാളില്‍ കഴിഞ്ഞരാത്രി നടന്ന മറ്റൊരു ആദ്യപാദ പ്രീക്വാര്‍ട്ടര്‍ മത്സരത്തില്‍ ഇംഗ്ളീഷ് ക്ളബ് എതിരില്ലാത്ത മൂന്ന് ഗോളുകള്‍ക്ക് ജര്‍മ്മന്‍ ക്ളബ് ബൊറൂഷ്യ ഡോര്‍ട്ട് മുണ്ടിനെ കീഴടക്കി. ഗോള്‍ രഹിതമായ ആദ്യപകുതിക്ക് ശേഷം സണ്‍ ഹ്യോംഗ്‌മിന്‍, വെര്‍ട്ടോംഗന്‍, ലോറന്റെ എന്നിവരാണ് വെംബ്ളി സ്റ്റേഡിയത്തില്‍ ടോട്ടന്‍ഹാമിന് വേണ്ടി സ്കോര്‍ ചെയ്തത്.

47-ാം മിനിട്ടിലായിരുന്നു ടോട്ടന്‍ ഹാമിന്റെ ആദ്യഗോള്‍. ബൊറൂഷ്യയുടെ ഒരു മുന്നേറ്റം പിടിച്ചെടുത്ത എറിക്സണ്‍ പന്ത് വെര്‍ട്ടോംഗന് നല്‍കുന്നു. വെര്‍ട്ടോഗന്റെ വളഞ്ഞുനീണ്ട ക്രോസ് സണ്‍ഹ്യൂംഗ് മിന്നിന്ന്. ക്ളോസ് റേഞ്ചില്‍നിന്ന് തകര്‍പ്പനൊരു വോളിഷോട്ടിലൂടെ കൊറിയന്‍ താരം ജര്‍മ്മന്‍ ക്ലബ്ബിന്റെ വല തുളയ്ക്കുന്നു.മത്സരത്തിന്റെ നിയന്ത്രണം ഏറ്റെടുത്തിരുന്ന ടോട്ടന്‍ ഹാം അടുത്ത ഗോൾ നേടിയത് 83-ാം മിനിട്ടിലായിരുന്നു .ഐവറി കോസ്റ്റ് താരം ഒൗറിയര്‍ നല്‍കിയ ഒരു ക്രോസിന് ഒാടിയെത്തി ഫിനിഷ് ടച്ച്‌ നല്‍കിയത് വെര്‍ട്ടോംഗനാണ്. ടോട്ടന്‍ഹാമിന് വേണ്ടി വെര്‍ട്ടോംഗന്റെ ആദ്യ ചാമ്ബ്യന്‍സ് ലീഗ് ഗോളായിരുന്നു ഇത്.

ടോട്ടന്‍ ഹാമിന്റെ വക മൂന്ന് മിനിട്ടിനുള്ളില്‍ അടുത്ത ഗോളും. ഇത്തവണ ഗോളിന് വഴിയൊരുക്കിയത് ഒരു കോര്‍ണറാണ്. എറിക് സണ്‍ എടുത്ത കോര്‍ണറിന് തലവച്ച്‌ ഗോളാക്കിയത് ലോറന്റെ.

ടോട്ടന്‍ ഹാമും ബൊറൂഷ്യയും തമ്മിലുള്ള രണ്ടാംപാദ പ്രീക്വാര്‍ട്ടര്‍ മത്സരം മാര്‍ച്ച്‌ അഞ്ചിന് നടക്കും. ബൊറൂഷ്യയുടെ ഹോം ഗ്രൗഗില്‍ വച്ചാണ് ഇൗ മത്സരം.

NO COMMENTS