ബംഗാള്‍രാജ് കേരളത്തില്‍ നടപ്പാക്കാനാണ് സിപിഎം ശ്രമിക്കുന്നത് : യൂത്ത് ലീഗ്

263

കോഴിക്കോട്• സിപിഎമ്മിനു വേണ്ടി മാത്രം നില കൊള്ളുന്ന കേരളത്തിലെ പൊലീസ് ഭരണത്തിനെതിരെ ശക്തമായ പ്രതിഷേധം ഉയരണമെന്നു മുസ്‍ലിം യൂത്ത് ലീഗ് സംസ്ഥാന പ്രവര്‍ത്തക സമിതി. പഴയ ബംഗാള്‍രാജ് കേരളത്തില്‍ നടപ്പാക്കാനാണ് സിപിഎം ശ്രമിക്കുന്നത്.
ജനങ്ങളെ വെല്ലുവിളിച്ച്‌ ഈ സര്‍ക്കാരിന് അധികകാലം മുന്നോട്ടു പോകാന്‍ കഴിയില്ല. പട്ടാപ്പകല്‍ അസ്‍ലം എന്ന ചെറുപ്പക്കാരനെ കൊലപ്പെടുത്തിയ പ്രതികളെ പിടിക്കുന്നതിനു പകരം പ്രതികള്‍ക്കു സര്‍ക്കാര്‍ അതിഥി മന്ദിരങ്ങളില്‍ ആതിഥ്യമരുളുകയാണ് പൊലീസെന്നും യൂത്ത് ലീഗ് യോഗം ആരോപിച്ചു.
പ്രതികളെ പിടിക്കാന്‍ കഴിയാത്തത് പൊലീസിന്റെ പരാജയമാണ്. തന്റെ കഴിവു കേടാണോ അതോ സര്‍ക്കാരിന്റെ നിലപാടാണോ ഇതെന്നു മുഖ്യമന്ത്രി പിണറായി വിജയന്‍ പറയണമെന്നും യോഗം ആവശ്യപ്പെട്ടു.

സര്‍ക്കാരിന്റെ നൂറാം ദിനമായ സെപ്റ്റംബര്‍ ഒന്നിനു യൂത്ത് ലീഗ് സംസ്ഥാന വ്യാപകമായി വഞ്ചന ദിനം ആചരിക്കും. സംസ്ഥാന തലത്തില്‍ സായാഹ്ന ധര്‍ണകള്‍ നടത്തുമെന്നും ഭാരവാഹികള്‍ അറിയിച്ചു.

NO COMMENTS

LEAVE A REPLY