മുത്തലാഖ് വിശ്വാസത്തിന്‍റെ ഭാഗമാണെന്നും നിരോധിക്കാന്‍ പാടില്ലെന്നും യൂത്ത് ലീഗ്

185

കോഴിക്കോട്• മുത്തലാഖ് വിശ്വാസത്തിന്‍റെ ഭാഗമാണെന്നും നിരോധിക്കാന്‍ പാടില്ലെന്നും യൂത്ത് ലീഗ് സംസ്ഥാന അധ്യക്ഷന്‍ പി.എം.സാദിഖലി. വിശ്വാസത്തിന്‍റെ കാര്യത്തില്‍ ഒഴുക്കിനൊപ്പം നീന്തുന്നതാണ് യൂത്ത് ലീഗിന്‍റെ രീതിയെന്നും ഒഴുക്കിനെതിരെ നീന്താന്‍ തയാറാല്ലെന്നും അദ്ദേഹം പറഞ്ഞു. മുത്തലാഖ് വിഷയത്തില്‍ കൃത്യമായ അഭിപ്രായം പറയേണ്ടത് മത പണ്ഡിതരാണ്, രാഷ്ട്രീയ വിഷയമല്ലാത്തതിനാല്‍ വ്യക്തമായ അഭിപ്രായം പറയില്ല. മുത്തലാഖ് സ്ത്രീകള്‍ക്ക് എതിരല്ല. ഈ ചൂണ്ടയില്‍ കൊത്തില്ലെന്ന പി.കെ.കുഞ്ഞാലിക്കുട്ടിയുടെ അതേ നിലപാടു തന്നെയാണ് മുത്തലാഖ് വിഷയത്തില്‍ യൂത്ത് ലീഗിനെന്നും അദ്ദേഹം പറഞ്ഞു.
സലഫികളെ തീവ്രവാദികളായി കാണാന്‍ യൂത്ത് ലീഗ് തയാറല്ലെന്നു സാദിഖലി പറഞ്ഞു. യൂത്ത് ലീഗിനു പരിചയമുള്ള സലഫികള്‍ സമാധാന വാദികളാണ്. എന്നാല്‍, ഇതിന്‍റെ പേരില്‍ ആരെങ്കിലും തീവ്രവാദത്തിലേക്കു പോയിട്ടുണ്ടെങ്കില്‍ അവരെയാണ് ചികില്‍സിക്കേണ്ടത്. സലഫിസത്തെ അംഗീകരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. യൂത്ത് ലീഗിന്‍റെ നേതൃത്വത്തിലേക്കു വനിതകള്‍ എത്തുമോയെന്നതു കാത്തിരുന്നു കാണാം. മുക്കത്തു കുഞ്ഞിനു മുലപ്പാല്‍ നിഷേധിച്ച സംഭവത്തെ അപലപിക്കുന്നതായും സാദിഖലി പറഞ്ഞു.

NO COMMENTS

LEAVE A REPLY