കോട്ടയം: യൂത്ത് ഫ്രണ്ട് എമ്മിന്‍റെ നേതൃത്വത്തില്‍ കോട്ടയം ഹെഡ്പോസ്റ്റ് ഓഫീസിന്‍റെ മുന്പില്‍ തെരുവുനായ്ക്കളെ കൊന്ന് കെട്ടിത്തൂക്കി. പ്രതിഷേധത്തിന്‍റെ ഭാഗമായി മേനകാ ഗാന്ധിയ്ക്ക് യൂത്ത് ഫ്രണ്ട് പ്രവര്‍ത്തകര്‍ കത്തയയ്ക്കുകയും ചെയ്തിട്ടുണ്ട്.നഗരം തെരവുനായ്ക്കളെക്കൊണ്ട് നിറഞ്ഞത് വഴിയാത്രക്കാര്‍ക്ക് ഭീഷണിയായതോടെയാണ് തെരുവുനായ്ക്കളെ കൊന്നൊടുക്കാന്‍ തീരുമാനിച്ചതെന്ന് യൂത്ത്ഫ്രണ്ട് എം സംസ്ഥാന പ്രസിഡന്‍റ് സജി മഞ്ഞക്കടന്പില്‍ വ്യക്തമാക്കി.