സ്വാശ്രയ ചര്‍ച്ച പരാജയം;യൂത്ത് കോണ്‍ഗ്രസ് സമരം തുടരും

301

തിരുവനന്തപുരം: സ്വശ്രയ കോളേജ് പ്രവേശന ഫീസ് വര്‍ധനയുമായി ബന്ധപ്പെട്ട് ആരോഗ്യ മന്ത്രി കെ.കെ ശൈലജയുമായി യൂത്ത്കോണ്‍ഗ്രസ് നടത്തിയ ചര്‍ച്ച പരാജയപ്പെട്ടു.മാനേജ്മെന്റുകളുമായി ഉണ്ടാക്കിയ സ്വാശ്രയ കരാറില്‍ ഉടന്‍ മാറ്റം വരുത്താനാകില്ലെന്ന് സര്‍ക്കാര്‍ സമരക്കാരെ അറിയിച്ചു. എന്നാല്‍ കരാര്‍ ഉടന്‍ മാറ്റണമെന്ന നിലപാടില്‍ യൂത്ത് കോണ്‍ഗ്രസും ഉറച്ചു നിന്നു.എംഎല്‍എമാരായ ഹൈബി ഈഡന്‍, ഷാഫി പറമ്ബില്‍ എന്നിവരും കെഎസ്യു യൂത്ത് കോണ്‍ഗ്രസ് നേതാക്കളുമാണ് മന്ത്രിയുമായി ചര്‍ച്ച നടത്തിയത്.

NO COMMENTS

LEAVE A REPLY