യുവതി ആത്മഹത്യ ചെയ്ത കേസില്‍ ഭര്‍ത്താവ് അറസ്റ്റില്‍

190

തിരുവനന്തപുരം: നെയ്യാറ്റിന്‍കരയില്‍ യുവതി ആത്മഹത്യ ചെയ്ത കേസില്‍ ഭര്‍ത്താവ് അറസ്റ്റില്‍. അമരവിള താന്നിമൂട് സ്വദേശി ഷിബുവാണ് അറസ്റ്റിലായത് .
2016 മാര്‍ച്ചിലാണ് യുവതി ആത്മഹത്യ ചെയ്തത്. ആത്മഹത്യാ കുറിപ്പില്‍ ഷിബുവിനെതിരായ പരാമര്‍ശമാണ് കേസിലും അറസ്റ്റിലും കലാശിച്ചത്.
അഞ്ച് വര്‍ഷം മുമ്പാണ് ഇയാള്‍ ആറയൂര്‍ സ്വദേശി യുവതിയെ പ്രണയിച്ച് വിവാഹം കഴിച്ചത്. പിന്നീട് അവരെ മതംമാറ്റുകയും ചെയ്തു. പിന്നീടായിരുന്നു ആത്മഹത്യ..
കേസിനെ തുടര്‍ന്ന് ഒളിവില്‍ പോയ ഇയാളെ നെയ്യാറ്റിന്‍കര ഷാഡോ പൊലീസാണ് പിടികൂടിയത്. ഷിബുവിനെ കോടതിയില്‍ ഹാജരാക്കി റിമാന്റ് ചെയ്തു

NO COMMENTS

LEAVE A REPLY