ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന് ഇസെഡ് പ്ലസ് കാറ്റഗറി സുരക്ഷ

266

ന്യൂഡല്‍ഹി : ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന് ഇസെഡ് പ്ലസ് കാറ്റഗറി സുരക്ഷ. കേന്ദ്ര ആഭ്യന്തരമന്ത്രാലയമാണ് ആദിത്യനാഥിന് ഇസെഡ് പ്ലസ് സുരക്ഷ അനുവദിച്ചത്. മുഖ്യമന്ത്രിയായ ശേഷമുള്ള ഭീഷണികള്‍ കണക്കിലെടുത്ത് കേന്ദ്ര സുരക്ഷാ ഏജന്‍സിയുടെ നിര്‍ദേശപ്രകാരമാണ് സുരക്ഷ വര്‍ധിപ്പിച്ചത്. ഇനിമുതല്‍ ആദിത്യനാഥിന് രണ്ട് ഡസന്‍ ആയുധ ധാരികളായ കമാന്‍ഡോകളാകും സുരക്ഷ ഒരുക്കുന്നത്. സ്പെഷല്‍ സെക്യൂരിറ്റി ഗ്രൂപ്പ് (എസ്‌എസ്ജി) കമാന്‍ഡോകളെയാണ് ആദിത്യനാഥിന്റെ സുരക്ഷയ്ക്കായി ആഭ്യന്തരമന്ത്രാലയം നിയോഗിച്ചിരിക്കുന്നത്. ഒപ്പം തന്നെ ഉത്തര്‍പ്രദേശ് പോലീസിന്റെ പ്രത്യേക വിഭാഗവും സുരക്ഷയൊരുക്കും. യാത്രാ സമയത്തും വീട്ടിലുമായി കമാന്‍ഡോ സംഘത്തെ പ്രത്യേകമായി നിയോഗിച്ചിട്ടുണ്ട്. 25-28വരെ സുരക്ഷാ ഉദ്യോഗസ്ഥര്‍ സദാസമയം സുരക്ഷയൊരുക്കും.

NO COMMENTS

LEAVE A REPLY