യോഗ പ്രമേഹത്തെ തടയുമെന്ന് പഠനറിപ്പോര്‍ട്ടുകള്‍

264

പ്രമേഹരോഗികള്‍ക്ക് ജീവിതത്തെ വീണ്ടും മധുരമുള്ളതാക്കാം. യോഗാ പരിശീനം മുതിര്‍ന്നവരിലെ ടൈപ്പ്2 പ്രമേഹ നിയന്ത്രണത്തിനു സഹായകമാകുമെന്ന് രാജ്യാന്തരതല പഠനറിപ്പോര്‍ട്ടുകള്‍. രക്തത്തിലെ പഞ്ചസാരയുടെ അളവിലെ വര്‍ധന, അമിതഭാരം തുടങ്ങി ടൈപ്പ്2 പ്രമേഹത്തിനു കാരണമാകുന്നവയെ തടയാന്‍ യോഗയ്ക്കു കഴിയുമത്രെ.
yoga2
ഇന്ത്യക്കാരിലും അമേരിക്കക്കാരിലും നടത്തിയ പഠനത്തിന്റെ റിപ്പോര്‍ട്ട് എല്‍സെല്‍വര്‍,ജേര്‍ണല്‍ ഓഫ് ഡയബറ്റിസ് റിസര്‍ച്ച്‌ എന്നീ പ്രസസിദ്ധീകരണങ്ങളാണു പുറത്തുവിട്ടത്.
രക്തസമ്മര്‍ദം കുറക്കാനും പള്‍മണറി പ്രവര്‍ത്തനങ്ങളെ ഉത്തേജിപ്പിക്കാനും യോഗ സഹായിക്കും. കൂടാതെ വ്യക്തികളുടെ മാനസികനിലവാരം, ഉറക്കം തുടങ്ങിയവയെ അനുകൂലമായി സ്വാധീനിക്കാനും ഇതിനു കഴിയും.
ജീവിതശൈലി രോഗങ്ങളെ ഒരളവു വരെ പ്രതിരോധിക്കാന്‍ യോഗയ്ക്കു സാധിക്കുമെന്ന് ഫോര്‍ട്ടിസ് സി-ഡി.ഒ.സി. സെന്റര്‍ ഓഫ് എക്സലന്‍സ് ഫോര്‍ ഡയബറ്റിസ് ചെയര്‍മാന്‍ അനൂപ് മിശ്ര പറഞ്ഞു. യോഗയുടെ സാധ്യതകളെ കുറിച്ചു പഠിക്കാന്‍ ഇന്ത്യന്‍ സര്‍വകലാശാലയായ എസ്-വ്യാസയെ ആരോഗ്യമന്ത്രാലയം നിയോഗിച്ചിട്ടുണ്ട്.

NO COMMENTS

LEAVE A REPLY