അനധികൃത ഖനനക്കേസില്‍ യെഡിയൂരപ്പയെ സിബിഐ കോടതി വെറുതെവിട്ടു

211

ബെംഗളൂരു • അനധികൃത ഖനനക്കേസില്‍ കര്‍ണാടക മുന്‍ മുഖ്യമന്ത്രി ബി.എസ്.യെഡിയൂരപ്പയെ സിബിഐ കോടതി വെറുതെവിട്ടു. യെഡിയൂരപ്പയും മക്കളുമടക്കം 12 പേരെയാണ് കോടതി വെറുതെ വിട്ടത്. കര്‍ണാടക നിയമസഭാ തിരഞ്ഞെടുപ്പിന് ഒന്നരവര്‍ഷം മാത്രം ബാക്കിനില്‍ക്കേയാണ് യെഡിയൂരപ്പയ്ക്ക് അനുകൂലമായ കോടതി വിധി. യെഡിയൂരപ്പ മുഖ്യമന്ത്രിയായിരിക്കേ നിയമങ്ങളും ചട്ടങ്ങളും കാറ്റില്‍പ്പറത്തി ഇരുമ്ബയിര് ഖനനം നടത്താന്‍ അനുമതി നല്‍കിയെന്നും നികുതി കുടിശിക ഒഴിവാക്കി നല്‍കിയെന്നുമാണ് കേസ്. ഇതിനുപകരം യെഡിയൂരപ്പയ്ക്കും മക്കള്‍ക്കും 40 കോടി രൂപ കോഴ ലഭിച്ചെന്ന് സിബിഐ അന്വേഷണത്തില്‍ കണ്ടെത്തിയിരുന്നു.

NO COMMENTS

LEAVE A REPLY