ഗുസ്തി താരത്തിന്റെ കൊലപാതകം – ഒളിമ്പിയൻ സുശീല്കുമാർ അറസ്റ്റിൽ .

36

ന്യൂഡല്ഹി : ഗുസ്തി താരത്തിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട കേസില് ഒളിമ്പിയൻ സുശീല്കുമാര് അറസ്റ്റിലായി. പഞ്ചാബില് നിന്ന് ഡല്ഹി പൊലീസാണ് ഇയാളെ പിടികൂടിയത്. മുന് ദേശീയ ജൂനിയര് ഗുസ്തി ചാമ്ബ്യന് സാഗര് കുമാറിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് ഒളിവില് കഴിയുകയായിരുന്നു സുശീല്കുമാര്.

ജലന്ധറില് നിന്ന് കേസിലെ മറ്റൊരു പ്രതിയായ അജയ് കുമാറിനൊപ്പമാണ് സുശീലിനെ അറസ്റ്റ് ചെയ്തത്.
മെയ് നാലാം തീയതിയാണ് സാഗര് കൊല്ലപ്പെട്ടത്. ഛത്രസാല് സ്റ്റേഡിയത്തിലെ പാര്ക്കിങ്ങില് വെച്ചുണ്ടായ അടിപിടിക്കിടെയാണ് കൊലപാതകം.