ലോകമുലയൂട്ടല്‍ വാരാചരണം – കോളജ് വിദ്യാര്‍ഥികള്‍ക്ക് കണ്ടന്റ് ക്രിയേഷന്‍ മത്സരം

184

കാസറഗോഡ് : ലോകമുലയൂട്ടല്‍ വാരാചരണത്തോടനുബന്ധിച്ച് വനിതാ ശിശുവികസനവകുപ്പിന്റെ ആഭിമുഖ്യത്തില്‍ ജില്ലാ ഐസിഡിഎസ് പ്രോഗ്രാം ഓഫീസ് ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസുമായി സഹകരിച്ച് ‘കണ്ടൻറ് ക്രീയേഷന്‍’ മത്സരം നടത്തുന്നു.

കോളേജുകളിലെ പിജി – പ്രൊഫഷണല്‍ കോഴ്‌സ് വിദ്യാര്‍ഥികള്‍ക്ക് മുലയൂട്ടലിന്റെ പ്രധാന്യത്തെക്കുറിച്ചും ആദ്യ മണിക്കൂറിലെ മുലയൂട്ടല്‍ എന്നിവയെക്കുറിച്ചുമാണ് സാമൂഹിക മാധ്യമങ്ങളില്‍ കണ്ടന്റ് ക്രീയേഷന്‍ മത്സരം നടത്തുന്നത്.

മികച്ച രണ്ടെണ്ണത്തിന് സമ്മാനം നല്‍കും. ആഗസ്റ്റ് അഞ്ചിനകം എന്‍ട്രികള്‍ 9847922898 വാട്ട്‌സ് ആപ്പ്് നമ്പറില്‍ ലഭിക്കണം.

NO COMMENTS