ലോക അത്‌ലറ്റിക്‌സ്‌ ചാമ്പ്യൻഷിപ്പ് ; ജാവലിൻ ത്രോയിൽ ഇന്ത്യയുടെ നീരജ്‌ ചോപ്ര ചാമ്പ്യനായി

51

ഒറിഗോൺ : ലോക അത്‌ലറ്റിക്‌സ്‌ ചാമ്പ്യൻഷിപ്പിൽ ഇന്ത്യയുടെ ഒളിമ്പിക്‌സ്‌ ചാമ്പ്യൻ നീരജ്‌ ചോപ്രക്ക്‌ ജാവലിൻ ത്രോയിൽ വെള്ളി. നാലാമത്തെ ഏറിൽ 88.13 മീറ്റർ മറികടന്നാണ്‌ നേട്ടം. 2003ൽ പാരീസിൽ നടന്ന ലോക മീറ്റിൽ അഞ്‌ജുബോബി ജോർജ്‌ ലോങ്ജമ്പിൽ വെങ്കലം നേടിയശേഷമുള്ള ആദ്യ മെഡലാണ്‌. ഗ്രെനഡയുടെ ലോക ചാമ്പ്യൻ ആൻഡേഴ്‌സൺ പീറ്റേഴ്‌സ്‌ 90.54 മീറ്റർ എറിഞ്ഞ്‌ സ്വർണം നേടി. ചെക്ക്‌ താരം ജാക്കൂബ്‌ വാഡിൽജക്‌ 88.09 മീറ്റർ എറിഞ്ഞ്‌ വെങ്കലം സ്വന്തമാക്കി.

നീരജിന്റെ ആദ്യ ത്രോ ഫൗളായി. പിന്നീട്‌ 82.39 മീറ്റർ, 86.37, 88.13മീറ്റർ എറിഞ്ഞു. അവസാന രണ്ട്‌ ത്രോയും ഫൗളായി. ഇന്ത്യയുടെ രോഹിത്‌ യാദവ്‌ 78.72 മീറ്ററിൽ പത്താമതായി. ട്രിപ്പിൾജമ്പിൽ മലയാളി താരം എൽദോസ്‌ പോൾ ഒമ്പതാം സ്ഥാനത്താണ്‌ (16.79). പോർച്ചുഗലിന്റെ പെഡ്രോ പിച്ചാർഡോ സ്വർണം നേടി(17.95 മീറ്റർ). പുരുഷന്മാരുടെ 4×400 മീറ്റർ റിലേയിൽ ഇന്ത്യൻ ടീം ഫൈനലി ലെത്താതെ പുറത്തായി. മുഹമ്മദ്‌ അനസ്‌, മുഹമ്മദ്‌ അജ്‌മൽ, നാഗനാഥൻ പാണ്ടി, രാജേഷ്‌ രമേഷ്‌ എന്നിവരാണ്‌ ഇറങ്ങിയത്‌. 13 ടീമുകൾ അണിനിരന്നപ്പോൾ പന്ത്രണ്ടാം സ്ഥാനം.

NO COMMENTS