ഐ.ഐ.ഐ.സിയിൽ സ്ത്രീ ശാക്തീകരണ തൊഴിൽ പരിശീലനം

5

കൊല്ലം ജില്ലയിലെ ചവറയിൽ പ്രവർത്തിക്കുന്ന ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇൻഫ്രാസ്ട്രക്ചർ ആൻഡ് കൺസ്ട്രക്ഷനിൽ സ്ത്രീശാക്തീ കരണ പരിശീലന പരിപാടി അഡ്വാൻസ്ഡ് സർട്ടിഫിക്കറ്റ് പ്രോഗ്രാം ഇൻ ഹൗസ് കീപ്പിംഗിലേക്കു അപേക്ഷ ക്ഷണിച്ചു. മൂന്ന് മാസം ദൈർഘ്യമുള്ള പരിശീലന പരിപാടിയിൽ പത്ത് ശതമാനം ഫീസ് വിദ്യാർത്ഥിനികൾ അടയ്ക്കണം. മൂന്ന് മാസം താമസിച്ച് പഠിക്കു വാൻ പ്രവേശന സമയത്ത് ആറായിരത്തി എഴുന്നൂറ് രൂപയാണ് ഫീസ്.

എട്ടാം ക്ലാസും അതിനു മുകളിലും യോഗ്യതയുള്ള വനിതകൾക്ക് അപേക്ഷിക്കാം. അപേക്ഷകർക്ക് പതിനെട്ടു വയസ്സ് പൂർത്തിയായിരി ക്കണം. ഉയർന്ന പ്രായപരിധി ഇല്ല. പ്രവേശനം ആഗ്രഹിക്കുന്നവർ നവംബർ 16ന് മുമ്പ് യോഗ്യത തെളിയിക്കുന്ന രേഖകൾ സഹിതം സ്ഥാപനത്തിൽ ഹാജരാകണം. വിവരങ്ങൾക്ക്: 8078980000, 9188127532, വെബ്സൈറ്റ്: www.iiic.ac.in.

NO COMMENTS