ക​ള്ളം മാ​ത്രം ആവർത്തിക്കുന്ന മ​ന്ത്രി​യെ എ​ന്തി​നാ​ണ് മു​ഖ്യ​മ​ന്ത്രി സം​ര​ക്ഷി​ക്കു​ന്ന​ത് – പ്ര​തി​പ​ക്ഷ​നേ​താ​വ് ര​മേ​ശ് ചെ​ന്നി​ത്ത​ല.

60

തിരുവനന്തപുരം ക​ള്ളം മാ​ത്രം ആവർത്തിക്കുന്ന മ​ന്ത്രി​ കെ ടി ജലീലിനെ എ​ന്തി​നാ​ണ് മു​ഖ്യ​മ​ന്ത്രി സം​ര​ക്ഷി​ക്കു​ന്ന​തെന്നും മു​ഖ്യ​മ​ന്ത്രി​ക്ക് ജ​ലീ​ലി​നെ ഭ​യ​മാ​ണോ ‍എന്നും രാ​ജ്യ ദ്രോ​ഹ​കു​റ്റ​ത്തി​ന് ഒ​രു മ​ന്ത്രി​യെ ചോ​ദ്യം ചെ​യ്യു​ന്ന​ത് സം​സ്ഥാ​ന​ത്ത് ആ​ദ്യ​ത്തെ സം​ഭ​വ​മാ​ണെന്നും . മു​ഖ്യ​മ​ന്ത്രി ജ​ലീ​ലി​നെ വ​ഴി​വി​ട്ട രീ​തി​യി​ല്‍ എ​ന്തി​നാ​ണ് സ​ഹാ​യി​ക്കു​ന്ന​തെന്നും പ്ര​തി​പ​ക്ഷ​നേ​താ​വ് ര​മേ​ശ് ചെ​ന്നി​ത്ത​ല.

ശി​വ​ശ​ങ്ക​റി​നോ​ട് കാ​ണി​ച്ച സ​മീ​പ​നം എ​ന്തു​കൊ​ണ്ട് മു​ഖ്യ​മ​ന്ത്രി ഇ​വി​ടെ സ്വീ​ക​രി​ക്കു​ന്നി​ല്ലയെന്നും ശി​വ​ശ​ങ്ക​റി​നെ പു​റ​ത്താ​ക്കി​യ മ​ന്ത്രി ജ​ലീ​ലി​നെ പു​റ​ത്താ​ക്കാ​ത്ത​ത് എന്തുകൊണ്ടെന്നും ചെന്നിത്തല വ്യക്തമാക്കി. ന​ല്ലൊ​രു അ​ഴി​മ​തി​ക്കാ​ര​നാ​യ​തു​കൊ​ണ്ടാ​ണ് മു​ഖ്യ​മ​ന്ത്രി​ക്ക് ജ​ലീ​ലി​നൊ​ട് ഇ​ത്ര വാ​ല്‍​സ​ല്യം. ഈ ​മ​ന്ത്രി​സ​ഭ​യ്ക്ക് അ​ധി​കാ​ര​ത്തി​ല്‍ തു​ട​രാ​ന്‍ ധാ​ര്‍​മി​ക​മാ​യ അ​വ​കാ​ശ​മി​ല്ലെ​ന്നും ര​മേ​ശ് ചെ​ന്നി​ത്ത​ല വ്യ​ക്ത​മാ​ക്കി.

ഒ​രു മ​ന്ത്രി​യെ ചോ​ദ്യം ചെ​യ്ത​ത് വ​ല്യ കാ​ര്യ​മാ​ണോ​യെ​ന്ന് ഒ​രു മ​ന്ത്രി ചോ​ദി​ച്ചു. അ​ദ്ദേ​ഹ​ത്തി​ന് അ​ത് കു​ഴ​പ്പ​മി​ല്ല. എ​ന്നാ​ല്‍ ജ​ന​ങ്ങ​ള്‍​ക്ക് അ​ത് നാ​ണ​ക്കേ​ടാ​യി. ഇ​നി മ​ന്ത്രി​യെ അ​റ​സ്റ്റ് ചെ​യ്താ​ലും ഒ​രു കു​ഴ​പ്പ​വു​മി​ല്ല​ന്നേ അ​വ​ര്‍ പ​റ​യു. ഉ​ന്ന​ത വി​ദ്യാ​ഭ്യാ​സ മ​ന്ത്രി അ​ഴി​മ​തി​യി​ലും സ്വ​ജ​ന​പ​ക്ഷ​പാ​ത​ത്തി​ലും ഉ​ള്‍​പ്പെ​ട്ടി​ട്ടു​ള്ള​ത് പ​ക​ല്‍ പോ​ലെ വ്യ​ക്ത​മാ​ണെന്നും അദ്ദേഹം പറഞ്ഞു .മാ​ധ്യ​മ​പ്ര​വ​ര്‍​ത്ത​ക​രോ​ട് സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു ചെ​ന്നി​ത്ത​ല.

NO COMMENTS