പശ്ചിമ ബംഗാള്‍ പേരുമാറ്റത്തിനു മന്ത്രിസഭയുടെ അംഗീകാരം

197

കൊല്‍ക്കത്ത• സംസ്ഥാനത്തിന്റെ പേരുമാറ്റാനുള്ള തീരുമാനം പശ്ചിമ ബംഗാള്‍ നിയമസഭ അംഗീകരിച്ചു. ഇംഗ്ലിഷില്‍ ബംഗാള്‍ എന്നും ബംഗാളിയില്‍ ബംഗ്ല അല്ലെങ്കില്‍ ‘ബംഗൊ’ എന്നുമാക്കാനുള്ള തീരുമാനത്തിനാണ് അംഗീകാരം നല്‍കിയത്. കേന്ദ്ര സര്‍ക്കാരിന്റെ അംഗീകാരം കൂടി ലഭിച്ചാല്‍ പുതിയ പേര് ഔദ്യോഗികമായി നിലവില്‍ വരും. ഒരു മാസം മുന്‍പാണ് മുഖ്യമന്ത്രി മമത ബാനര്‍ജി സംസ്ഥാനത്തിന്റെ പേരുമാറ്റുന്ന കാര്യം അറിയിച്ചത്.
ഇന്നുചേര്‍ന്ന പ്രത്യേക നിയമസഭാ സമ്മേളനത്തിലാണു തീരുമാനമുണ്ടായത്. അതേസമയം, പ്രതിപക്ഷം സഭയില്‍നിന്ന് ഇറങ്ങിപ്പോയി. പേരുമാറ്റാനുള്ള നടപടിയെ എതിര്‍ക്കുന്നവരോടു ചരിത്രം പൊറുക്കില്ലെന്നു മുഖ്യമന്ത്രി മമത ബാനര്‍ജി പറ‍ഞ്ഞു.