വിമന്‍ ഇന്‍ സിനിമ കലക്ടീവിന്‍റെ നേതൃത്വത്തില്‍ സംസ്ഥാന ചലച്ചിത്ര പുരസ്കാര വിതരണ വേദിയില്‍ ഒപ്പു ശേഖരണം

245

തലശ്ശേരി : വിമന്‍ ഇന്‍ സിനിമ കലക്ടീവിന്റെ നേതൃത്വത്തില്‍ ആക്രമിക്കപ്പെട്ട യുവനടിക്ക് ഐക്യദാര്‍ഢ്യവുമായി സംസ്ഥാന ചലച്ചിത്ര പുരസ്കാര വിതരണ വേദിയില്‍ ഒപ്പു ശേഖരണം. ഒപ്പു ശേഖരണ ക്യാംപെയ്ന്‍ നടി നിലമ്ബൂര്‍ ആയിഷ ഉദ്ഘാടനം ചെയ്തു. തലശ്ശേരിയിലെ വേദിയുടെ പ്രവേശന കവാടത്തിനു സമീപം കാന്‍വാസ് സ്ഥാപിച്ചാണ് ക്യാംപെയ്ന്‍ നടത്തിയത്. ‘കേരളത്തിലെ ജനങ്ങള്‍ അവള്‍ക്കൊപ്പം’ എന്ന ഹാഷ്ടാഗിന്റെ പ്രചാരണവും ഒപ്പും. ഞങ്ങളുടെ സഹപ്രവര്‍ത്തകയ്ക്കു നീതി ഉറപ്പാക്കുന്ന ജനകീയ സര്‍ക്കാരിന് അഭിവാദ്യങ്ങള്‍ എന്ന ബോര്‍ഡും ഡബ്ല്യുസിസി വെച്ചിരുന്നു.

NO COMMENTS