വിദേശത്തുനിന്നെത്തി ഹോംസ്റ്റേയില്‍ ഒളിച്ചു താമസിച്ച മലയാളികൾ ക്കെതിരെ പോലീസ് കേസെടുത്തു.

110

കല്‍പ്പറ്റ: വയനാട് മേപ്പാടിയിലെ ഹോംസ്റ്റേയിലാണ് മലപ്പുറം സ്വദേശി കളായവര്‍ വിദേശത്തുനിന്ന് എത്തിയ മലയാളികള്‍ ഹോംസ്റ്റേയില്‍ ഒളിച്ചുതാമസിച്ചത്. ഇവര്‍ക്കെതിരെ പോലീസ് കേസെടുത്തു. വിദേശത്തു നിന്നു വന്നതാണെന്ന കാര്യം മറച്ചു വച്ചായിരുന്നു താമസം. കോവിഡ് വ്യാപനം തടയുന്നതിന്റെ ഭാഗമായി വയനാട് ജില്ലയില്‍ പ്രവേശനം നിയന്ത്രിച്ചിരുന്നു. ഇതിന് പിന്നാലെയാണു വിവരം പുറത്തുവന്നത്.

കര്‍ണാടകയിലും തമിഴ്നാട്ടിലും കേരളത്തിലെ മറ്റു ജില്ലകളിലും കോവിഡ് സ്ഥിരീകരിച്ചതോടെ, രണ്ടു സംസ്ഥാനങ്ങളുമായി അതിര്‍ത്തി പങ്കിടുന്ന വയനാട് കനത്ത ജാഗ്രതയിലാണ്.അയല്‍ജില്ലകളില്‍നിന്നു വയനാട്ടിലേക്കുള്ള വാഹനഗതാഗതം നിയന്ത്രിച്ചിരിക്കുകയാണ്.

NO COMMENTS